ഇടുക്കി : ഹോസ്റ്റലിലെ ആദിവാസി വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു. മൂന്നാറിലെ എംആർഎസ് ഹോസ്റ്റലിലാണ് ആദിവാസി വിദ്യാർഥികൾക്ക് മർദനമേറ്റത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ പൊലീസ് കേസെടുത്തു.
സ്‌കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സത്താർ കൊണ്ടുവന്ന മദ്യം കാണാത്തതിനെ തുടർന്ന് കുട്ടികളുമായി വാക്കു തർക്കമുണ്ടാവുകയും, ഇത് വിദ്യാർഥികളെ മർദിക്കാൻ കാരണമായെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്. അതേസമയം ഹോസ്റ്റലിൽ കുട്ടികൾ ബഹളം വെച്ചതിനെത്തുടർന്ന് ശാസിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് സത്താർ പറയുന്നത് (Munnar MRS Hostel Employee Arrested).