ഇടുക്കി:അടിമാലി - കുമളി ദേശീയപാതയില്‍ കത്തിപ്പാറ മുതല്‍ കല്ലാര്‍കുട്ടി വരെയുള്ള ഭാഗങ്ങളില്‍ പാതയോരത്ത് അപകടാവസ്ഥ സൃഷ്‌ടിച്ച് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികൾ. മരത്തിന്‍റെ ശിഖരങ്ങള്‍ റോഡിലേക്കൊടിഞ്ഞ് വീഴുന്നത് ആവര്‍ത്തിക്കുന്നുവെന്നാണ് പരാതി. അപകടങ്ങള്‍ പലപ്പോഴും തലനാരിഴക്കാണ് ഒഴിവായി പോകുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു
നേര്യമംഗലം വനമേഖലയില്‍ എന്ന പോലെ മഴക്കാലത്ത് മരങ്ങള്‍ അപകടാവസ്ഥ ഉയര്‍ത്തുന്ന പ്രദേശമാണ് അടിമാലി കുമളി ദേശീയപാതയിലെ കത്തിപ്പാറ മുതല്‍ കല്ലാര്‍കുട്ടി വരെയുള്ള ഭാഗം. ഈ ഭാഗത്ത് യാത്രകാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന നിരവധി മരങ്ങളുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്നാണ് ആവശ്യം.