കേരളം

kerala

ETV Bharat / state

'സൂര്യഗ്രഹണം ആയതുകൊണ്ട് ശബരിമല നട അടച്ചിടും..'; വ്യാജ പ്രചരണത്തില്‍ പരാതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് - DEVASWOM BOARD FILES COMPLAINT

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രണ്ട് വർഷം മുമ്പുള്ള വാർത്തയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താല്പര്യമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ് പറഞ്ഞു.

Travancore Devaswom Board  sabarimala  cyber police  ശബരിമല നട വ്യാജ പ്രചരണം
sabarimala (ETV Bharat)

By

Published : 23 hours ago

Updated : 22 hours ago

പത്തനംതിട്ട:ശബരിമല നട അടയ്ക്കുമെന്ന വ്യാജ പ്രചരണത്തില്‍ സൈബർ പൊലീസിന് പരാതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രണ്ട് വർഷം മുമ്പുള്ള വാർത്തയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താൽപ്പര്യമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മണ്ഡല പൂജാ ദിവസം എത്തുന്ന ഭക്തരെ തിരിച്ചു വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു. ഡിസംബര്‍ 23ന് 1,06,621 ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഈ മണ്ഡല-മകരവിളക്ക് സീസണില്‍ ഇതുവരെയുള്ള റെക്കോഡ് കണക്കാണിത്.

സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് ശബരിമലയില്‍ ഇന്നലെ മാത്രം ദര്‍ശനം നടത്തിയത്. തിങ്കളാഴ്‌ച വരെ 30,78,049 ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കാലയളവില്‍ 4,45,908 പേരാണ് കൂടുതലെത്തിയത്.

തങ്ക അങ്കി രഥ ഘോഷയാത്ര

ശബരിമല മണ്ഡലപൂജയുടെ ഭാഗമായ തങ്ക അങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ച (ഡിസംബർ 25)ന് ഭക്തരെ പമ്പയിൽനിന്ന് കടത്തിവിടുന്നതിൽ ക്രമീകരണങ്ങളേർപ്പെടുത്തി. ഉച്ചയോടെയാണ് തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തുന്നത്. അതിനാൽ രാവിലെ 11.00 മണിക്കുശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചയ്ക്കു 1.30ന് പമ്പയിൽ എത്തി വിശ്രമിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ സന്നിധാനത്തേക്കു തിരിക്കും.

ഘോഷയാത്ര വൈകിട്ട് അഞ്ചുമണിയോടെ ശരം കുത്തിയിൽ എത്തിച്ചേർന്ന ശേഷമായിരിക്കും ഭക്തതരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടുന്നത് പുനരാരംഭിക്കുക. സാധാരണദിവസങ്ങളിൽ ഉച്ചയ്ക്കു ഒരു മണിക്ക് നട അടച്ചശേഷം മൂന്നുമണിക്കാണ് തുറക്കുന്നത്. 25ന് ഉച്ചപൂജയ്ക്കു ശേഷം നടഅടച്ചാൽ അഞ്ചുമണിക്കേ തുറക്കൂ. അഞ്ചുമണിക്കു നടതുറന്നാലും ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ദീപാരാധനയ്ക്കുശേഷമേ ഭക്തർക്കു ദർശനം സാധ്യമാകൂ.

Thanka angi (ETV Bharat)

വൈകിട്ട് 6.40നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധാന. ദീപാരാധന കഴിഞ്ഞശേഷമായിരിക്കും ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കുക. തുടർന്നെത്തുന്ന എല്ലാവർക്കും തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പനെ കണ്ടു തൊഴാൻ അവസരം ഉറപ്പാക്കുമെന്ന് സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്‌ണകുമാർ പറഞ്ഞു.

ഭക്തർക്കു സുഗമമായ ദർശനമൊരുക്കാൻ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പോലീസ് യൂണിറ്റുകൾ ഏകോപിച്ചുള്ള പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എല്ലാവർക്കും ദർശനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു

Read More: ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു, ഇന്നലെ മാത്രമെത്തിയത് 1 ലക്ഷത്തിലധികം ഭക്തര്‍ - SABARIMALA RUSH

Last Updated : 22 hours ago

ABOUT THE AUTHOR

...view details