തിരുവനന്തപുരം: വർക്കല ബീച്ചിൽ സർഫിങ്ങിനിടെയുണ്ടായ അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരനായ റോയ് ജോണാണ് (55) മരിച്ചത്. വർക്കല പാപനാശം കടലിൽ സർഫിങ്ങിനിടെയായിരുന്നു അപകടം. തിരമാലയിൽപ്പെട്ട് മണൽത്തിട്ടയിൽ തലയിടിച്ചാണ് റോയ് ജോണിന് പരിക്കേറ്റത്.
വർക്കല ബീച്ചിൽ സർഫിങ്ങിനിടെ അപകടം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം - British national died in Varkala - BRITISH NATIONAL DIED IN VARKALA
വർക്കല പാപനാശം കടലിൽ സർഫിങ്ങിനിടെ അപകടത്തിൽപ്പെട്ട ബ്രിട്ടീഷ് പൗരന്‍ മരിച്ചു
BRITISH NATIONAL DIED IN VARKALA
Published : Apr 5, 2024, 4:36 PM IST
അബോധാവസ്ഥയിലായതിനെ തുടർന്ന് ലൈഫ് ഗാർഡുകൾ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചു. ലൈഫ് ഗാർഡും ടൂറിസം പൊലീസും ചേർന്നാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. പെട്ടെന്നുണ്ടായ ശക്തമായ തിരമാലയാണ് അപകട കാരണമെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു.
Also Read: കോവളത്ത് മദ്യത്തിന്‍റെ ബില്ല് ചോദിച്ച് പൊലീസ് ; ഒഴിച്ചുകളഞ്ഞ് സ്വീഡിഷ് പൗരൻ