കേരളം

kerala

ETV Bharat / state

അധ്യാപകന്‍റെ കൈവെട്ടിയ കേസ്; എൻഐഎ സംഘം മഞ്ചേശ്വരത്തെത്തി തെളിവെടുത്തു - എൻഐഎ സംഘം തെളിവെടുത്തു

NIA reached Manjeswaram: 2016 ലാണ് പ്രതി സവാദിൻ്റെ വിവാഹം നടക്കുന്നത്. പ്രതി ആണെന്ന് അറിയാതെയാണ് വിവാഹം ചെയ്‌തു നൽകിയതെന്ന് യുവതിയുടെ കുടുംബം അറിയിച്ചിരുന്നു.

NIA manjeswaram  അധ്യാപകന്‍റെ കൈവെട്ടിയ കേസ്  എൻഐഎ സംഘം തെളിവെടുത്തു  hand chopped case
tj-joseph-hand-chopped-case-nia

By ETV Bharat Kerala Team

Published : Jan 22, 2024, 4:16 PM IST

Updated : Jan 22, 2024, 4:59 PM IST

കാസർകോട്: അധ്യാപകന്‍റെ കൈവെട്ടിമാറ്റിയ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പിനായി എൻഐഎ സംഘം മഞ്ചേശ്വരത്ത് എത്തി. പ്രതി സവാദിൻ്റെ വിവാഹം നടത്തിയ തുമിനാടെ അൽ ഫത്തഹ് ജുമാ മസ്‌ജിദിൽ എത്തി അന്വേഷണ സംഘം തെളിവെടുത്തു (NIA reached Manjeswaram to gather more evidence).

കഴിഞ്ഞ ദിവസം തന്നെ കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം കാസർകോട് എത്തിയിരുന്നു. പ്രതി സവാദിൻ്റെ ഭാര്യ ഖദീജയുടെ വീട്ടിൽ എത്തിയ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി.

2016 ലാണ് പ്രതി സവാദിൻ്റെ വിവാഹം നടക്കുന്നത്. പ്രതി ആണെന്ന് അറിയാതെയാണ് വിവാഹം ചെയ്‌തു നൽകിയതെന്ന് യുവതിയുടെ കുടുംബം അറിയിച്ചിരുന്നു. ഉപ്പളയിൽ ആയിരുന്നു പ്രതി സവാദിന്‍റെ ഭാര്യയുടെ പ്രസവം നടന്നത്. ഇവിടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്‍റെ പേര് സവാദ് എന്ന നൽകിയതാണ് കേസിന് നിർണ്ണായക തെളിവായത് (investigation team reached Al Fattah Juma Masjid).

2010 ലാണ് കേസിനാസ്‌പദമായ സംഭവം. തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയാണ് സവാദ്. 13 വര്‍ഷങ്ങളായി ഒളിവിലായിരുന്ന പ്രതിയെ കണ്ണൂരിൽ നിന്നാണ് എൻഐഎ സംഘം പിടികൂടിയത്.

Last Updated : Jan 22, 2024, 4:59 PM IST

ABOUT THE AUTHOR

...view details