കണ്ണൂര്‍ :കൊട്ടിയൂർ പന്നിയാൻമലയിൽ നിന്ന് മയക്കു വെടിവച്ച് പിടികൂടിയ കടുവ ചത്തു (Tiger caught from Kannur Kottiyoor died). കൊട്ടിയൂരിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് വച്ചാണ് കടുവ ചത്തത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ ഇന്നലെ (ഫെബ്രുവരി 13) ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. കടുവയ്ക്ക് കാര്യമായ പരിക്കില്ല എന്നായിരുന്നു ഡിഫ്ഒ വ്യക്തമാക്കിയത്. കണ്ണൂർ കൊട്ടിയൂരിനടുത്തുള്ള പന്നിയാൻമലയിൽ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത് (Kannur Kottiyoor tiger).