കോട്ടയം:ലൗജിഹാദ് ഇപ്പോഴുമുണ്ടെന്ന് കോട്ടയം ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. കേരള സ്റ്റോറി കേരളത്തിലുള്ള എല്ലാവരും കാണണം. അത് പള്ളിയിൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. മുസ്ലിം സമുദായത്തിലെ ന്യൂനപക്ഷമായിട്ടുള്ള ചിലരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അത്തരക്കാരെ സാമാന്യവത്ക്കരിക്കേണ്ടതില്ല എന്നും തുഷാർ വെള്ളാപള്ളി പറഞ്ഞു.
കെ എം മാണിയുടെ ഓര്മ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ കബറിടം സന്ദർശിച്ച ശേഷമായിരുന്നു തുഷാറിന്റെ പ്രതികരണം. രാവിലെ 11 മണിയോടെയാണ് തുഷാർ വെള്ളാപ്പള്ളി പാലാ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലെ കെ എം മാണിയുടെ കബറിടം സന്ദർശിച്ചത്. കെ എം മാണി കുടുംബ സുഹൃത്തായിരുന്നുവെന്ന് തുഷാർ പറഞ്ഞു.