കോട്ടയം :ലൗ ജിഹാദിനെക്കുറിച്ച് രണ്ടു സ്ഥാനാർഥികളും മിണ്ടുന്നില്ലെന്ന് കോട്ടയം എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഈ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം തന്നെയാണ്, അല്ലാതെ താൻ വിവാദ വിഷയമാക്കി കൊണ്ടുവന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് എ കെ ആന്‍റണിയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ഇത് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.
ലൗ ജിഹാദ് വിഷയമല്ലെങ്കിൽ കേരള സ്‌റ്റോറി സിനിമയുടെ പ്രദർശനവും മറ്റും എങ്ങനെയുണ്ടായി എന്ന് തുഷാർ വെള്ളാപ്പള്ളി ചോദിച്ചു. ഈ പ്രശ്‌നത്തെ കാര്യമയി എടുക്കാൻ ഇടതു, വലതു സ്ഥാനാർഥികൾ തയാറായില്ല എന്നും സഭകളുടെ പിന്തുണ എൻഡിഎയ്ക്ക് ഉണ്ടെന്നും കോട്ടയത്ത് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.