തൃശൂര്‍:മുന്‍ മന്ത്രി വിഎസ് സുനിൽകുമാറിനെ പരോക്ഷമായി പിന്തുണച്ച് തിരുവമ്പാടി ദേവസ്വം. തൃശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് ആവശ്യപ്പെട്ടു. സുനിൽ കുമാർ പറഞ്ഞതിൽ സത്യമുണ്ടാകാമെന്നും പൂരം കഴിഞ്ഞും വിവാദം കെട്ടടങ്ങാത്തതിൽ എന്തോ മറഞ്ഞിരിക്കുന്നുണ്ടെന്നും ഗിരീഷ് ആരോപിച്ചു.
തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം: 'അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണം', സുനിൽ കുമാറിനെ പിന്തുണച്ച് തിരുവമ്പാടി ദേവസ്വം - Thrissur pooram controversy - THRISSUR POORAM CONTROVERSY
വിഎസ് സുനില്‍ കുമാറിനെ പരോക്ഷമായി പിന്തുണച്ച് തിരുവമ്പാടി ദേവസ്വം. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ദേവസ്വം സെക്രട്ടറി കെ ഗിരീഷ്. പൊലീസ് തലത്തിൽ ഗൂഢാലോചനയുണ്ടായിട്ടുണ്ടാകാമെന്നും കുറ്റപ്പെടുത്തല്‍.
Thiruvambadi Devaswom Secretary K Girish (ETV Bharat)
Published : Sep 3, 2024, 7:46 PM IST
മേളവും വെടിക്കെട്ടും നിർത്തിവയ്‌ക്കാൻ ദേവസ്വമാണ് നിർദേശം നൽകിയത്. അതിൽ ഗൂഡാലോചന നടന്നിട്ടില്ല. പ്രശ്‌നമുണ്ടാക്കാൻ പൊലീസ് തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടാകാം. പൊലീസുമായുണ്ടായ തർക്കമാകാം പൂരം നിർത്താൻ കാരണമായതെന്നും ഗിരീഷ് പറഞ്ഞു.
Also Read:എഡിജിപിക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം; ഉത്തരവിറക്കി സര്‍ക്കാര്‍