പത്തനംതിട്ട: നിലക്കല്‍ ബേസ് ക്യാമ്പിലെ ഇന്‍സിനേറ്ററിന്‍റെ ഉപകരണങ്ങൾ മോഷ്‌ടിച്ച് കടത്തിയ കേസിൽ മൂന്ന് യുവാക്കൾ അറസ്‌റ്റിൽ. റാന്നി സ്വദേശി രജീഷ് (18), കൊന്നമൂട്ടില്‍ മഹേഷ് ( 24), കൊന്നമൂട്ടില്‍ മനു( 23) എന്നിവരാണ് പമ്പ പൊലീസിന്‍റെ പിടിയിലായത്. ക്യാമ്പിനോട് ചേര്‍ന്നുള്ള മാലിന്യ സംസ്‌കരണ പ്ലാന്‍റിന്‍റെ ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന എഫ് ഡി ഫാനിന്‍റെ 3 എച്ച് പി യുടെ രണ്ട് മോട്ടോറും ഡീസല്‍ പമ്പ് ചെയ്യുന്നതിനുള്ള ഒന്നര എച്ച് പി യുടെ പമ്പും മോഷ്‌ടിച്ച കേസിലാണ് പിടിയിലായത്.
നിലക്കൽ ബേസ് ക്യാമ്പിലെ മോഷണം; 3 യുവാക്കള്‍ അറസ്‌റ്റില്‍ - NILAKKAL THEFT CASE ARREST - NILAKKAL THEFT CASE ARREST
ഏപ്രിൽ 6നാണ് നിലക്കല്‍ ബേസ് ക്യാമ്പിലെ ഇന്‍സിനേറ്ററിന്‍റെ ഉപകരണങ്ങൾ മോഷണം പോയത്. മൂന്ന് യുവാക്കൾ ചേർന്ന് ഉപകരണങ്ങൾ മോഷ്‌ടിച്ച് കടത്തുകയായിരുന്നു.
Published : May 3, 2024, 10:50 PM IST
കഴിഞ്ഞ മാസം ആറിനാണ് (ഏപ്രിൽ 6) കേസിനാസ്‌പദമായ സംഭവം. ദേവസ്വം ബോര്‍ഡ് അസിസ്‌റ്റന്‍റ് എന്‍ജിനീയര്‍ ആര്‍ അനൂപിന്‍റെ പരാതി പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. സംഭവത്തെ തുടർന്ന് നിലക്കൽ പൊലീസിന്‍റെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങളില്‍ മുൻപ് ഉള്‍പ്പെട്ടിട്ടുള്ളവരെയും, അടുത്തിടെ ജയിലുകളില്‍ നിന്നും മോചിതരായവരെയും കുറിച്ച് പമ്പ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ജില്ല പൊലീസ് മേധാവി വി അജിത്തിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Also Read: സിസിടിവി ക്യാമറ തുണികൊണ്ട് മൂടി ; ബാലുശ്ശേരിയിൽ ക്ഷേത്രഭണ്ഡാരം തകർത്ത് കവര്‍ച്ച