ഇന്ത്യൻ ടീം അംഗം ദേവിക ദിനേശൻ (ETV Bharat) കാസർകോട് :സെപ്‌റ്റംബർ 3 ന്ജർമനിയിൽ നടക്കുന്ന സീനിയർ വനിതാ ലോക വടംവലി ചാമ്പ്യൻഷിപ്പ് ഇന്ത്യൻ ടീമിൽ മലയാളികൾ. കേരളത്തിൽ നിന്നും ആദ്യമായാണ് താരങ്ങൾ ടീമിൽ ഉൾപ്പെടുന്നത്. 2 വനിതകളും ഒരു പുരുഷനുമടക്കം മൂന്ന് മലയാളികളാണ് മത്സത്തിനുള്ളത്.
ഉദുമ കണ്ണി കുളങ്ങങ്കരയിലെ ദേവിക ദിനേശൻ, കാസർകോട് സ്വദേശി എം സുകന്യ, മലപ്പുറം സ്വദേശി രാഹുൽ എന്നിവരാണ് ടീമിൽ ഉൾപ്പെടുന്ന മൂന്ന് മലയാളികൾ. മലേഷ്യയിൽ നടന്ന ഇന്‍റർനാഷണൽ ചാമ്പ്യൻ ഷിപ്പിലൂടെയാണ് ദേവികയ്ക്ക് ലോക വടംവലി സെലക്ഷനിലേക്ക് അവസരം ലഭിക്കുന്നത്. 2022 ലാണ് ദേവികയെ സീനിയർ വനിതാ ടീമിലേക്ക് തെരഞ്ഞെടുത്തത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിലെ കബഡി ടീമിൽ ദേവിക ഇടംപിടിച്ചു.
ഏഴിലെത്തിയപ്പോൾ സബ്‌ജൂനിയർ വിഭാഗത്തിൽ കമ്പഡി ദേശീയ ടീമിലേക്ക് തെരഞ്ഞെടുത്തു. എട്ടിലെത്തിയപ്പോൾ ചന്ദനക്കാംപാറ സ്പോർട്‌സ് ഹോസ്റ്റലിലെത്തി. ഈ കാലയളവിലാണ് ബാസ്‌കറ്റ്ബോൾ ടീമിലെത്തുന്നത്. ഇതിനിടയിലാണ് വടംവലി പരിശീലിച്ചത്.
ആദ്യ മത്സരത്തിൽ തന്നെ കേരള ടീമിന് ആദ്യ മെഡൽ ലഭിച്ചു. ബാസ്‌കറ്റ്ബോളിൽ സംസ്ഥാന ടീമിൽ കയറി. പ്ലസ് വൺ തിരുവനന്തപുരം 'സായി'യിലായിരുന്നു പഠനം.
ഈ സമയത്ത് ഇന്ത്യൻ പരിശീലകൻ ചന്ദ്രലാലിന്‍റെ കീഴിലായിരുന്നു ബോക്‌സിങ് പരിശീലനം. സംസ്ഥാനതലത്തിൽ സ്വർണം നേടി. ദേശീയതലത്തിൽ നാലാം സ്ഥാനത്തെത്തി.
ദേശീയതലത്തിൽ നാലാം സ്ഥാനത്തെത്തി. സംസ്ഥാന കബഡി മത്സരത്തിൽ കാസർകോട് ജില്ലയ്ക്കു വേണ്ടി തുടർച്ചയായി മെഡൽ നേടി. ഹമ്മർ ത്രോ മത്സരത്തിന് സ്റ്റേറ്റ് ലെവൽ വരെ പങ്കെടുത്തു. പിന്നീട് കോളേജിൽ ചേർന്നപ്പോൾ കോളേജിൽ ഒരുപാട് മെഡൽ വാരികൂട്ടാൻ ദേവികയ്ക്ക് സാധിച്ചു.
സർവകലാശാല വടം വലിയിലും ദേശീയതലത്തിൽ സ്വർണം നേടി. കബഡിയിലും ദേശീയ മത്സരത്തിൽ പങ്കെടുത്തു. 2024വർഷത്തെ സർവകലാശാല കബഡി ക്യാപ്റ്റനായിരുന്നു ഈ മിടുക്കി. ബാസ്‌കറ്റ്‌ബോളിലും യൂണിവേഴ്‌സിറ്റി തലത്തിൽ മത്സരിച്ചു. എല്ലാ മേഖലകളിലും കൈവെച്ചിട്ടുണ്ടെങ്കിലും ഏറെ ഇഷ്‌ടം കബഡിയും വടംവലിയും ബാസ്‌കറ്റ് ബോളുമാണന്ന് ദേവിക പറയുന്നു.
ഹരിയാന, തമിഴ്‌നാട്, മഹാരാഷ്ട്ര, മലേഷ്യ, രാജസ്ഥാൻ, ഒഡിഷ, കർണാടക അങ്ങനെ നിരവധി സംസ്ഥാനത്ത് നടന്ന കമ്പവലിയിലും കബഡിയിലും ദേവികയുടെ ടീം കേരളത്തിന് വേണ്ടി നിരവധി മെഡൽ നേടി. ഇപ്പോൾ കളനാട് ഹൈദ്രോസ് ജമായത്ത് ഹയർ സെക്കൻഡറി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയാണ് ദേവിക. ഭർത്താവ് സി പി വരുൺ കുമാർ വടംവലി താരമാണ്. അതുകൊണ്ട് പരിശീലിക്കുന്നത് ഇരുവരും ഒന്നിച്ചാണ്. സഹോദരി വേണിയും കബഡി ദേശീയതാരമാണ്.
Also Read :'വിനേഷ് ഫോഗട്ട് ഞങ്ങൾക്ക് ചാമ്പ്യൻ': മെഡൽ ജേതാവിനെപ്പോലെ സ്വാഗതം ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി