കേരളം

kerala

ETV Bharat / state

പതിനാലുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ വാങ്ങി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ - youth arrested in pocso case - YOUTH ARRESTED IN POCSO CASE

തന്‍റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോൾ കുട്ടിയുടെ നഗ്നഫോട്ടോകൾ പ്രതി ബന്ധുവിന് അയച്ചുകൊടുക്കുകയായിരുന്നു.

THREATENED GIRL FOR NUDE PHOTOS  CIRCULATED NUDE PHOTOS  നഗ്നഫോട്ടോകൾ വാങ്ങി പ്രചരിപ്പിച്ചു  PATHANAMTHITTA POCSO CASE
സൂരജ് എസ് കുമാര്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jun 23, 2024, 7:15 AM IST

പത്തനംതിട്ട: പതിനാലുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പിടികൂടി പൊലീസ്. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ ചിറക്കൽ തെക്കേതിൽ സൂരജ് എസ് കുമാറിനെ (24) ആണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് വാട്‌സ്‌ആപ്പ് വഴിയും ഇൻസ്റ്റഗ്രാമിലൂടെയും കഴിഞ്ഞവർഷം ഒക്‌ടോബറിലാണ് കുട്ടിയെക്കൊണ്ട് പ്രതി നഗ്നഫോട്ടോകൾ അയപ്പിച്ചുവാങ്ങിയത്.

തുടർന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകൾ കൈക്കലാക്കുകയും കുട്ടിയുടെ ബന്ധുവിന് അയച്ച് കൊടുക്കുകയുമായിരുന്നു. ഈ മാസം 19നാണ് കുട്ടി പൊലീസിൽ മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. ഫോട്ടോകൾ അയച്ചുകൊടുത്ത ഫോൺ പൊലീസ് ശാസ്‌ത്രീയ പരിശോധനക്കായി പിടിച്ചെടുത്തിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു.

കുട്ടിയെ പ്രലോഭിപ്പിച്ച് നഗ്നദൃശ്യങ്ങളും മറ്റും കൈക്കലാക്കിയ പ്രതി, പിന്നീട് തന്‍റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോൾ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം ബന്ധുവിന് അയച്ച് കൊടുക്കുകയായിരുന്നു. തുടർന്നാണ് കടുത്ത സമ്മർദത്തിലായ കുട്ടിയും കുടുംബവും കോയിപ്രം പൊലീസിനെ സമീപിച്ചത്. പൊലീസ് പ്രതിയുടെ ഫോൺ പിടിച്ചെടുത്ത് ശാസ്‌ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്.

ഇൻസ്‌പെക്‌ടർ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് കേസിൽ അന്വേഷണം ഊർജിതമാക്കിയത്. ജില്ല പൊലീസ് സൈബർ സെല്ലിന്‍റെയും സഹായത്തോടെ ആയിരുന്നു പ്രതിയെ കുടുക്കിയത്.

ALSO READ:കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ്: ആലപ്പുഴ സ്വദേശിക്ക് നഷ്‌ടമായത് 7.55 കോടി, അന്വേഷണം

ABOUT THE AUTHOR

...view details