പത്തനംതിട്ട:മസാല ബോണ്ട് കേസിൽ ഇഡി നോട്ടീസ് അയച്ചതില്‍ പ്രതികരിച്ച് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ ധന മന്ത്രിയുമായ ഡോ. തോമസ് ഐസക്. ഇവിടെയാര്‍ക്കും ഇഡി പേടി ഇല്ല. അത് വടക്കേ ഇന്ത്യയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും തോമസ് ഐസക് പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ ഗതി വരുമോ താങ്കള്‍ക്ക് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചായിരുന്നു ഐസക്കിന്‍റെ മറുപടി. ‘നോക്കാം നമുക്ക്, കോടതിയില്‍ ഇരിക്കുന്ന കേസ് അല്ലേ ഇത്. കോടതിയില്‍ നിന്ന് തന്നെ സംരക്ഷണം തേടും. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി ഭീഷണിപ്പെടുത്തുന്നു. ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോ. ഇതൊക്കെ വടക്കേ ഇന്ത്യയില്‍ നടക്കും. ഇത് കേരളമാണെന്ന് ഇഡി ഓർക്കണമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.