കേരളം

kerala

ETV Bharat / state

കുതിച്ച് കയറി തിരുവോണം ബമ്പർ വിൽപന; 37 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു, മുന്നിൽ പാലക്കാട് - Thiruvonam Bumper Sale - THIRUVONAM BUMPER SALE

അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധവും ശക്തമാക്കിയിട്ടുണ്ട്.

STATE LOTTERY DEPARTMENT  KERALA LOTTERY  കുതിച്ച് കയറി തിരുവോണം ബമ്പർ വിൽപന  PALAKKAD TOPS TIRUVONAM BUMPER SALE
Thiruvonam Bumper Ticket Sale (Facebook@ Kerala Lotteries Department)

By ETV Bharat Kerala Team

Published : Sep 19, 2024, 6:21 PM IST

തിരുവനന്തപുരം: തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന 37 ലക്ഷത്തിലേക്ക്. നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

ജില്ലാ അടിസ്ഥാനത്തിൽ ഇത്തവണയും പാലക്കാട് ആണ് വിൽപനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 659240 ടിക്കറ്റുകൾ ജില്ലയിൽ ഇതിനോടകം വിറ്റുകഴിഞ്ഞു. 469470 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും പുറകിലുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിൽപനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാണിച്ച് ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തിൽ അവബോധ പ്രചരണം ഊർജിതമാക്കിയിട്ടുണ്ട്. ഹിന്ദിക്കൊപ്പം, തമിഴ് ഭാഷയിലും ഇത്തവണ വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധം നടത്തുന്നുണ്ട്.

ഭാഗ്യശാലിക്ക് 25 കോടി രൂപയാണ് തിരുവോണം ബമ്പർ ഒന്നാം സമ്മാനമായി ലഭിക്കുക. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവും നൽകും.

Also Read:തിരുവോണം ബമ്പര്‍ വില്‍പ്പന തകര്‍ക്കുന്നു; ബമ്പറടിച്ചാല്‍ നമുക്കെത്ര, സര്‍ക്കാരിനെത്ര?

ABOUT THE AUTHOR

...view details