കോട്ടയം:പെൻഷൻ തട്ടിപ്പില്‍ ഉദ്യേഗസഥനെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കോട്ടയത്ത് നഗരസഭ പെൻഷൻ തട്ടിപ്പ് കുറ്റക്കാരനായ അഖിൽ സി വർഗീസിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഉദ്യേഗസ്ഥനെ അറസ്റ്റ് ചെയ്യാത്തത് എന്തുക്കൊണ്ടാണെന്ന് തിരുവഞ്ചൂർ ചോദിച്ചു.
ഇയാള്‍ക്കെതിരെ ഒരു കോസ് രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്തെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. മുന്‍സിപ്പല്‍ ഓഫിസില്‍ നിന്ന് 15 മിനിറ്റ് കൊണ്ട് കാല്‍നടയായി എത്താന്‍ കഴിയുന്ന കോടിമാത പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് കൊടുത്തിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തത് പിറ്റേ ദിവസമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. എട്ടാം തീയതി രാത്രിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പത്രങ്ങളെല്ലാം പൂട്ടിക്കെട്ടിയതിന് ശേഷം കേസെടുത്താല്‍ അന്നത്തെ ദിവസത്തെ വാര്‍ത്ത പോകുമല്ലോ എന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.