തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. എന്നാൽ ഗാർഹിക പീഡനത്തിന്‍റെ സാധ്യതകൾ തള്ളിക്കളയാൻ ആകില്ലെന്നാണ് പൊലീസ് നിഗമനം. മരണത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ കുടുംബം പാലോട് പൊലീസിൽ പരാതി നൽകിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ഭർത്താവ് അഭിജിത്തിനെ വെള്ളിയാഴ്‌ച രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. മരണദിവസം ഫോണിലേക്ക് ഒരു കോൾ വന്നതിന് പിന്നാലെയാണ് ഇന്ദുജ മുറിക്കുള്ളിൽ കയറി കതകടച്ചതെന്നാണ് ഭർതൃ ബന്ധുക്കൾ പൊലീസിൽ നൽകിയ മൊഴി. ഇവരുടെ മൊഴിയും ഫോൺ രേഖകളും പരിശോധിച്ച പൊലീസ് അഭിജിത്തിന്‍റെ ഒരു സുഹൃത്തിനെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.