പത്തനംതിട്ട : തിരുവല്ലയില്‍ നിന്നും ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ (24.02.2024) പുറത്തുവിട്ടു. ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ തിരുവല്ല പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് തിരുവല്ല ഡിവെെഎസ്‌പി അറിയിച്ചിട്ടുണ്ട് (Thiruvalla Missing Case Police Released Photos Of Youths).
കഴിഞ്ഞ വ്യാഴാഴ്‌ച വെെകിട്ടാണ് പെൺകുട്ടിയെ കാണാതായത്. ബസ് സ്‌റ്റാൻഡില്‍ വച്ച് പെണ്‍ക്കുട്ടി യൂണിഫോം മാറ്റി പുതിയ വസ്‌ത്രം ധരിച്ചെന്നും പൊലീസ് പറഞ്ഞു. പരീക്ഷയ്‌ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. കുട്ടി തിരികെ വീട്ടില്‍ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു.