തിരുവനന്തപുരം : തിരുവല്ല നഗരസഭയിലെ ഉദ്യോഗസ്ഥരെ ഇന്ന് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കേരളത്തിന് പുറത്ത് പോലും വന്‍ സ്വീകാര്യത ലഭിച്ച റീല്‍ വീഡിയോയും അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് തിരുവല്ല നഗരസഭയിലെ ക്ലര്‍ക്ക് ശരത്ത്. രണ്ട് വര്‍ഷക്കാലമായി തിരുവല്ല നഗരസഭയിലെ തൊഴില്‍ നികുതി വിഭാഗത്തിലെ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ശരത്ത് തിരുവനന്തപുരം, വഴയില സ്വദേശിയാണ്.
- റീല്‍ ചിത്രീകരിച്ചപ്പോള്‍ ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നോ?
'ഞായറാഴ്‌ച ദിവസമായിരുന്നു റീല്‍ ചിത്രീകരിച്ചത്. ഉച്ചഭക്ഷണ സമയത്തായിരുന്നു ചിത്രീകരണം. ഇത്രയും ഹിറ്റാകുമെന്നും വിവാദമാകുമെന്നും കരുതിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ പലരും പ്രതികരണം തേടി പിന്നീട് ഓഫീസില്‍ നിരന്തരം എത്തുമായിരുന്നു. എന്നാല്‍ മുഖം നൽകാതെ ഇപ്പോള്‍ ഒളിച്ച് നടക്കുകയാണ്. ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്ന് പോലും ഞങ്ങളുടെ റീലിന് ചിലര്‍ റിവ്യു പറയുന്നത് കണ്ടു. ഇപ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.'
- ഞായറാഴ്‌ച ജോലിക്കെത്താനുള്ള സാഹചര്യം എന്തായിരുന്നു?
'മഴക്കാലത്ത് തിരുവല്ലയിലെ മണിമലയാര്‍ പലപ്പോഴും കരകവിഞ്ഞ് ഒഴുകാറുണ്ട്. വെള്ളം കയറിയാല്‍ സമീപത്തെ സ്‌കൂളിലേക്ക് ചില കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. കഴിഞ്ഞ മാസം 30 ന് ഈ സാഹചര്യം കണക്കിലെടുത്ത് ഞങ്ങളോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് വലിയ ദുരന്തങ്ങള്‍ ഉണ്ടായില്ല.
ഓഫിസിൽ എനിക്ക് അന്ന് ഒരു ഫയലിൻ്റെ പണി പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. അത് പൂര്‍ത്തിയാക്കിയ ശേഷം ഉച്ച ഭക്ഷണവും കഴിച്ച് വിശ്രമിച്ചപ്പോഴായിരുന്നു റീല്‍ ചിത്രീകരണം. മുന്‍പും പലപ്പോഴും ഒഴിവ് സമയത്ത് ജീവനക്കാര്‍ ഒരുമിച്ചിരുന്ന് പാട്ടൊക്കെ പാടുമായിരുന്നു. മുന്‍പും വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യപ്പെടുത്തിയിട്ടില്ല.'
- റീല്‍ ചിത്രീകരിക്കുമ്പോള്‍ എല്ലാ ജീവനക്കാരും ജോലിക്ക് എത്തിയിരുന്നോ?
'ഇല്ല. ഞായറാഴ്‌ച പ്രത്യേക ഡ്യൂട്ടിയായിരുന്നതിനാല്‍ ചിലരോട് ഹാജരാകാന്‍ മാത്രമേ നിര്‍ദേശമുണ്ടായിരുന്നുള്ളു. റീലിലുള്ളവരും റീല്‍ ചിത്രീകരിച്ചയാളും മാത്രമായിരുന്നു അന്ന് ഓഫിസില്‍ ഉണ്ടായിരുന്നത്. വീഡിയോയില്‍ ഓഫിസിന് നടുക്ക് നിൽക്കുന്ന ചേച്ചി മറ്റൊരു സെക്ഷനിലായിരുന്നു.