കേരളം

kerala

ETV Bharat / state

ലക്ഷ്യം രക്ഷാദൗത്യം; ഫയര്‍ഫോഴ്‌സിന്‍റെ മൂന്നാം ദൗത്യസംഘം വയനാട്ടിലേക്ക് - Third Fire Force Team To Wayanad - THIRD FIRE FORCE TEAM TO WAYANAD

ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിനായി മൂന്നാം ഫയര്‍ ഫോഴ്‌സ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം മേഖലയിലെ ഫയര്‍ ഫോഴ്‌സ് സംഘംമാണ് പുറപ്പെട്ടത്. 49 പേരടങ്ങുന്ന പുതിയ ദൗത്യസംഘം എത്തുന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കരുതുന്നത്.

WAYANAD LANDSLIDE  WAYANAD LANDSLIDE RESCUE OPERATION  വയനാട് ഉരുള്‍പൊട്ടല്‍  FIRE FORCE
Third Fire Force Team Left For Wayanad Landslide Rescue Operation (ETV Bharat)

By ETV Bharat Kerala Team

Published : Aug 4, 2024, 1:47 PM IST

ഫയര്‍ഫോഴ്‌സിന്‍റെ മൂന്നാം ദൗത്യസംഘം വയനാട്ടിലേക്ക് (ETV Bharat)

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ ഫോഴ്‌സിന്‍റെ മൂന്നാം ദൗത്യസംഘവും പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് 49 പേരടങ്ങുന്ന മൂന്നാം ദൗത്യസംഘം വയനാട്ടിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളാണ് പ്രത്യേക കെഎസ്ആര്‍ടിസി ബസില്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്.

ആമയിഴഞ്ചാന്‍ തോട്ടില്‍ മരിച്ച ജോയിയുടെ മൃതദേഹത്തിനായി തെരച്ചില്‍ നടത്തിയ സേനാംഗങ്ങളും സംഘത്തില്‍ ഉള്‍പ്പെടുന്നു. പൊലീസ് എസ്കോര്‍ട്ടില്‍ എംവിഡിയാണ് സേനാംഗങ്ങളെ വയനാട്ടിലേക്ക് എത്തിക്കുന്നത്. ഉരുള്‍പൊട്ടല്‍ സംഭവിച്ച ശേഷം തിരുവനന്തപുരം യൂണിറ്റില്‍ നിന്നു മാത്രം രണ്ട് ദൗത്യസംഘങ്ങളായിരുന്നു വയനാട്ടിലേക്ക് പുറപ്പെട്ടത്. മണ്ണിനടിയില്‍ നിന്നും കൂടുതല്‍ പേരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് മൂന്നാമത്തെ ദൗത്യസംഘവും വയനാട്ടിലേക്ക് പുറപ്പെട്ടത്.

Also Read:സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ പുറത്തെത്തിച്ചു

ABOUT THE AUTHOR

...view details