കോട്ടയം:ഞായറാഴ്ച കുർബാനയ്ക്കായി ഇന്ന് പാമ്പാടി ആലാമ്പള്ളി ചെവിക്കുന്നേൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലെത്തിയവർ ഞെട്ടി. പള്ളിയുടെ തെക്ക് വശത്തുള്ള വാതിലിലെ ഒരു വലിയ ദ്വാരമാണ് അവരെ കാത്തിരുന്നത്. പള്ളിയിൽ കളവു നടത്താന്‍ മോഷ്ടാവുണ്ടാക്കിയ ദ്വാരമായിരുന്നു അത്. പള്ളിവാതിലിൻ്റെ ഒരു ഭാഗം തീ കത്തിച്ച് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തു കയറി കവർച്ച നടത്തിയത്.
വാതിലിലെ ഓട്ടയിലൂടെ ദേവാലയത്തിനകത്തുകയറിയ കള്ളന് പ്രധാന ഭണ്ഡാരത്തിൻ്റെ താഴ് തകർത്താണ് നേർച്ചപ്പെട്ടിയിലെ പണം കവർന്നത്. മൂന്നുമാസം കൊണ്ട് ഭണ്ഡാരത്തിൽ നേർച്ചയായി ലഭിച്ച ഏകദേശം 12,000 രൂപയോളം നഷ്ടമായതായി സംശയിക്കുന്നതായി പള്ളി അധികൃതർ പറഞ്ഞു.
മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞപ്പോൾ. (ETV Bharat) സംഭവം കേട്ടറിഞ്ഞ് പള്ളിമുറ്റത്തേക്ക് നാട്ടുകാർ ഒഴുകി. വാതിലിലെ ദ്വാരം സകലരെയും അമ്പരപ്പിച്ചു. സിസിടിവി ഉണ്ടായിട്ടും എങ്ങനെ കള്ളന് അകത്തുകയറാന്‍ ധൈര്യപ്പെട്ടു എന്നായിരുന്നു പലരുടെയും സംശയം.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പള്ളിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പാന്റും ഷർട്ടും ധരിച്ച മധ്യവയസ്ക്കനായ ഒരാൾ കവർച്ച ശ്രമം നടത്തുന്നത് പതിഞ്ഞിട്ടുണ്ട്. ഇന്നലെ (ശനി) രാത്രി പതിനൊന്നരയ്ക്കും ഒന്നരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നും സിസിടിവിയിൽ നിന്ന് വ്യക്തമായി.
മോഷ്ടാവ് കത്തിച്ച പള്ളിവാതിൽ (ETV Bharat) പാമ്പാടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് നായ പൊത്തൻപുറം കവല വരെ ഓടി വന്നു. മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്.
പള്ളി പരിസരത്ത് പൊലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധന (ETV Bharat) തീ കത്തിച്ച ശേഷം വെള്ളം ഒഴിച്ച് അണക്കാൻ ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളമെടുത്ത ബക്കറ്റ് അടക്കമുള്ള വസ്തുക്കളും സമീപത്തു നിന്ന് തന്നെ ലഭിച്ചു .
Also Read:കള്ളനും പൊലീസും വക്കീലും ഒരേ ബസില്‍; മോഷണം നടത്തിയ നാടോടി സ്ത്രീയെ കൈയ്യോടെ പിടികൂടി