കേരളം

kerala

ETV Bharat / state

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു - STUDENT DROWNED IN THE RIVER

കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് ഷഹനാണ് മരിച്ചത്.

DROWN DEATH  വിദ്യാർഥി മുങ്ങി മരിച്ചു  DROWN DEATH IN KOZHIKODE  KOZHIKODE NEWS
Muhammad Shahan (ETV Bharat)

By ETV Bharat Kerala Team

Published : Oct 21, 2024, 7:37 AM IST

Updated : Oct 21, 2024, 10:48 AM IST

കോഴിക്കോട്: അവധി ദിവസം കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മെഡിക്കൽ കോളേജ് സാവിയോ ഹയർ സെക്കണ്ടറി സ്‌കൂൾ പത്താം തരം വിദ്യാർത്ഥിയായ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര പാറയിൽ പേങ്കാട്ടിൽ അബ്‌ദു റഹിമാൻ്റെ മകൻ
മുഹമ്മദ് ഷഹൻ (14) ആണ് മരിച്ചത്.

പെരിങ്ങൊളത്തിന് സമീപം കുരിക്കത്തൂരിൽ വയലിനോട് ചേർന്നുള്ള കുളത്തിലാണ് മുങ്ങി മരിച്ചത്. കൂട്ടുകാരോടൊപ്പം
കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നീന്താനുള്ള ശ്രമത്തിനിടെ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. കുളത്തിൽ വലിയ ആഴവും വെള്ളത്തിൻ്റെ നില വളരെ കൂടുതലും ആയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൂട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് കുട്ടിയെ കരക്ക് കയറ്റി ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: സാബിറ, സഹോദരി: ഖദീജ ഷഹ്‌മ.

Also Read:കുളിക്കാനിറങ്ങിയ എട്ട് യുവാക്കൾ നദിയിൽ മുങ്ങി മരിച്ചു; നാടിനെ നടുക്കിയ സംഭവം നടന്നത് ഗണേശ വിഗ്രഹ നിമജ്ജന പരിപാടികൾക്കിടെ

Last Updated : Oct 21, 2024, 10:48 AM IST

ABOUT THE AUTHOR

...view details