തൃശൂർ : വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. അഞ്ച് പവന്‍റെ സ്വർണം കവർന്നു. തൃശൂർ കൊടുങ്ങല്ലൂർ കോട്ടപ്പുറം ടോളിന് സമീപം കള്ള് ഷാപ്പിനടുത്ത് തോപ്പിൽ ആനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ആനന്ദൻ്റെ ഭാര്യ രതിയുടെ സ്വർണമാലയാണ് നഷ്‌ടപ്പെട്ടത്.
തൃശൂർ കൊടുങ്ങല്ലൂരിൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് മോഷണം ; 5 പവന്‍റെ സ്വർണം കവർന്നു - THEFT IN THRISSUR KODUNGALLUR
വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്ത് കയറിയത്
THEFT IN THRISSUR KODUNGALLUR (ETV Bharat)
Published : Jun 3, 2024, 10:41 PM IST
വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്‌ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല കവരുകയായിരുന്നു. രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്..കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
Also Read : എസ്ഐയുടെ പേഴ്‌സ് മോഷ്‌ടിച്ചു; യുവാവ് പിടിയില്‍ - Man Arrested For Stealing Si Purse