കേരളം

kerala

ETV Bharat / state

ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിലേക്കുപോയ കാര്‍ തോട്ടിൽ വീണു - CAR FELL INTO WATER - CAR FELL INTO WATER

തെലങ്കാന സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആലപ്പുഴയില്‍ വച്ച് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ടത് മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനെത്തിയവര്‍.

GOOGLE MAP  ഗൂഗിൾ മാപ്പ്  കാർ തോട്ടിൽ വീണു  തെലങ്കാന സ്വദേശികള്‍
പ്രതീകാത്മക ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : Jun 12, 2024, 10:47 PM IST

ആലപ്പുഴ: ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ചിരുന്ന കാർ തോട്ടിൽ വീണു. മൂന്നാറിലേക്കു പോകാൻ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടുവന്ന തെലങ്കാന സ്വദേശികളുടെ വാഹനമാണ് തോട്ടിൽ വീണത്. ചേർത്തല തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംക്‌ഷന് തെക്കുവശം കളരിക്കൽ സ്‌റ്റുഡിയോ ഹെൽത്ത് സെന്‍റർ റോഡ് തീരുന്ന ഭാഗത്താണ് അപകടം നടന്നത്.

മധുരയിൽ നിന്ന് കൊല്ലം ആലപ്പുഴ വഴി മൂന്നാറിലേക്ക് പോവുകയായിരുന്നു യുവാക്കൾ. ഹെൽത്ത് സെന്‍ററിനു സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണിക്കുന്നത് നിലച്ചു. തുടർന്ന്, വാഹനം തിരിക്കാൻ ശ്രമിച്ചപ്പോഴാണു പിറകുവശത്തെ ടയർ തോട്ടിലേക്കാഴ്‌ന്നത്. പെട്ടെന്നു തന്നെ വാഹനം നിർത്തി യാത്രക്കാർ ബഹളം വച്ചു.

സമീപവാസികൾ ഓടിയെത്തി വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ജെസിബിയുടെ സഹായത്തോടെ രണ്ട് മണിക്കൂർകൊണ്ടാണ് തോട്ടിൽ നിന്ന് വാഹനം കയറ്റിയത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനെ തുടർന്ന് സംഘം മൂന്നാറിലേക്ക് യാത്രതിരിച്ചു.

Also Read:ഗൂഗിൾ മാപ്പ് ചതിച്ചു ; കോട്ടയത്ത് വിനോദ സഞ്ചാരികളുടെ കാര്‍ തോട്ടില്‍ വീണു

ABOUT THE AUTHOR

...view details