കോഴിക്കോട്:താമരശ്ശേരിയിൽ നിന്ന് ബൈക്ക് മോഷ്‌ടിച്ച രണ്ടു പേർ പിടിയിൽ. പയ്യോളി സ്വദേശി റിസ്വാൻ അലി (18), കാക്കൂർ പുതുക്കുടി മീത്തൽ സൂരജ് (22) എന്നിവരെയാണ് കാക്കൂരിൽ വച്ച് താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ പതിനേഴാം തീയതിയാണ് സംഭവം നടന്നതത്.
താമരശ്ശേരി കാരാടി ചെറുകുന്നുമ്മൽ അക്ഷയ് ജിതിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബജാജ് പൾസർ ബൈക്കാണ് മോഷ്‌ടിച്ചത്. തുടർന്ന് താമരശ്ശേരി പൊലീസ് സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും വച്ച് അന്വേഷണം ഊർജിതമാക്കി. അതിനിടയിൽ ദുരൂഹ സാഹചര്യത്തിൽ ഇരുവരും കാക്കൂരിൽ നിൽക്കുന്നതു കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്‌ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.