കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ച സംഭവത്തില്‍ പിടിയിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. കുണ്ടറ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരെയാണ് സംഭവം നടന്ന ട്രാക്കില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ സന്ധ്യയോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നേരത്തെ തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരും. കുണ്ടറയില്‍ എസ്‌ഐയെ ആക്രമിച്ച കേസിൽ പ്രതികളാണ് ഇവർ. എന്തിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്‌തത് എന്ന കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശനിയാഴ്‌ച പുലര്‍ച്ചെയാണ് ടെലിഫോണ്‍ പോസ്റ്റ് റെയില്‍പാളത്തില്‍ ആദ്യം കണ്ടെത്തുന്നത്. സമീപത്തുള്ള ഒരാള്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏഴുകോണ്‍ പൊലീസെത്തി പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പൊലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് പാളത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറി ശ്രമം ആണെന്ന സംശയം വര്‍ധിപ്പിച്ചത്.
Also Read:ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടി കൊന്നു - TRIBAL COUPLE DEATH ELEPHANT ATTACK