കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ നിപ സംശയം; രണ്ട് പേരുടെ സ്രവം പരിശോധനക്കയച്ചു - Nipah Virous In Kannur

മാവൂരില്‍ രണ്ട് പേര്‍ക്ക് നിപ സംശയം. ഇരുവരുടെയും സ്രവം പരിശോധനക്കയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍.

കണ്ണൂരില്‍ നിപ സംശയം  നിപ വൈറസ് ബാധ  NIPAH VIRUS IN KERALA  MAVOOR NIPAH SUSPECTED
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 24, 2024, 10:28 AM IST

കണ്ണൂര്‍:നിപ വൈറസ് ബാധ സംശയിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചു. മാലൂര്‍ സ്വദേശിയുടെയും മകന്‍റെയും സ്രവമാണ് കോഴിക്കോട്ടേക്ക് പരിശോധനക്കയച്ചത്.

കഴിഞ്ഞ ദിവസമാണ് ഇവർ പനി ബാധിച്ച് ചികിത്സ തേടിയത്. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ല ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിപ ലക്ഷണങ്ങൾ കണ്ടത്. ഇതേ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

നിലവില്‍ ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്. ഇവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമെയുള്ളൂവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിയാരം മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. രോഗികളിലൊരാള്‍ പഴക്കച്ചവടം നടത്തുന്നയാളാണ്. ഇതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളജിലും ഇവരുടെ വീടിന് സമീപവും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read:പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ നിപ വൈറസിന്‍റെ ആന്‍റിബോഡി സാന്നിധ്യം; ഉറവിടം കണ്ടെത്താനുളള പ്രവർത്തനം ഊർജിതം

ABOUT THE AUTHOR

...view details