കേരളം

kerala

ETV Bharat / state

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം സുരേഷ് ഗോപി കേരളത്തിലേക്ക്: ആദ്യ സന്ദർശനം കോഴിക്കോടെന്ന് സൂചന - SURESH GOPI WILL REACH KOZHIKODE - SURESH GOPI WILL REACH KOZHIKODE

സുരേഷ് ഗോപി കേരളത്തിലെത്തിയ ശേഷം മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശേരിയിലെ വസതിയിലെത്തി അദ്ദേഹത്തിന്‍റെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കുമെന്നും സൂചനകളുണ്ട്. മുമ്പും അദ്ദേഹം ശാരദ ടീച്ചറെ സന്ദർശിച്ചിരുന്നു.

സുരേഷ് ഗോപി  സുരേഷ് ഗോപി കോഴിക്കോട്ടേക്ക്  SURESH GOPI  BJP
Suresh Gopi (ETV Bharat)

By ETV Bharat Kerala Team

Published : Jun 11, 2024, 5:20 PM IST

Updated : Jun 11, 2024, 6:43 PM IST

കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡല്‍ഹിയില്‍ നിന്ന് നാളെ രാവില കോഴിക്കോട്ടെത്തും. ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളെ സന്ദർശിക്കും. കൂടാതെ തളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടര്‍ന്ന് ട്രെയിനില്‍ കണ്ണൂരിലേക്ക് പോകുന്ന അദ്ദേഹം പയ്യാമ്പലം ബീച്ചിലെ മാരാർ ജി സ്‌മൃതി കുടീരത്തില്‍ പുഷ്‌പാർച്ചന നടത്തും.

തുടർന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശേരിയിലെ വസതിയിലെത്തി അദ്ദേഹത്തിന്‍റെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കുമെന്നും സൂചനകളുണ്ട്. മുമ്പ് അദ്ദേഹം ശാരദ ടീച്ചറെ സന്ദർശിച്ചിരുന്നു. അന്ന് ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നു എന്ന അടിക്കുറിപ്പോടെ ടീച്ചർക്കൊപ്പമുള്ള ചിത്രം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്കും സുരേഷ് ഗോപി പോകും എന്ന സൂചനയും ഉണ്ട്. മറ്റന്നാളായിരിക്കും സ്വന്തം മണ്ഡലത്തിലെത്തുക. ടൂറിസം, പെട്രോളിയം സഹമന്ത്രിയാണ് സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡല്‍ഹിയിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റത്. ടൂറിസത്തിന്‍റെ മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും പെട്രോളിയം- പ്രകൃതിവാതകത്തിന്‍റേത് ഹർദീപ് സിംഗ് പുരിയും ആയതിനാല്‍ ഇവരുമായി ബന്ധപ്പെട്ടായിരിക്കും സുരേഷ് ഗോപിയുടെ പ്രവർത്തനം.

ചുമതലയേറ്റെടുക്കുമ്പോൾ ഹർദീപ് സിംഗ് പുരിയും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. ചടങ്ങില്‍ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം സഭ നേതാക്കളെ വിളിച്ച്‌ അനുഗ്രഹം തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടാണ് സുരേഷ് ഗോപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. തൃശൂരില്‍ നിന്ന് എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയാകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.

Also Read: 'ടൂറിസം മേഖലയില്‍ മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കും'; കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി, ആദ്യമെത്തിയത് മമ്മൂട്ടിയുടെ അഭിനന്ദനം

Last Updated : Jun 11, 2024, 6:43 PM IST

ABOUT THE AUTHOR

...view details