തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സന്ദർശനം നടത്തി. ലൂർദ് കത്തീഡ്രലിലെ മാതാവിന്‍റെ തിരുനാൾ ആഘോഷത്തിൽ പങ്കുകൊള്ളുന്നതിന്‍റെ ഭാഗമായായിരുന്നു സന്ദർശനം. പള്ളിയിൽ പ്രാർത്ഥിച്ച കേന്ദ്രമന്ത്രി ലൂർദ് മാതാവിന് പുഷ്‌പഹാരം അണിയിച്ചു.
തൃശ്ശൂർ ലൂർദ് പള്ളിയിൽ സന്ദർശനം നടത്തി സുരേഷ് ഗോപി; സന്ദർശനം പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് - SURESH GOPI VISITS LOURDES CHURCH
അടിപ്പളിയിലും സുരേഷ് ഗോപി സന്ദർശനം നടത്തി

Suresh Gopi At Thrissur Lourdes Church (ETV Bharat)
Published : Nov 7, 2024, 1:12 PM IST
ലൂർദ് കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, തിരുനാൾ കമ്മറ്റി ജനറൽ കൺവീനറും നടത്തിപ്പുകാരനുമായ ജോജു മഞ്ഞില, കൈക്കാരന്മാരായ തോമസ് കോനിക്കര, ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, തിരുനാൾ പ്രവർത്തന കമ്മറ്റി അംഗങ്ങള്‍, വിശ്വാസികള്‍ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
തൃശ്ശൂർ ലൂർദ് പള്ളിയിൽ സന്ദർശനം നടത്തി സുരേഷ് ഗോപി (ETV Bharat)
ലൂർദ് പള്ളി സന്ദർശനത്തിന് ശേഷം സുരേഷ് ഗോപി അടിപ്പളിയിലും സന്ദർശനം നടത്തി. നവംബർ 7 മുതൽ 11 വരെ ദിവസങ്ങളിലാണ് പള്ളിയിലെ തിരുനാൾ ആഘോഷം.