കേരളം

kerala

ETV Bharat / state

'പൂരം കലക്കിയോ, ആനയ്‌ക്ക് പട്ട വലിച്ചിട്ടോ എന്നാണ് നോക്കുന്നത്'; തെരഞ്ഞെടുപ്പ് ജയത്തിന്‍റെ കാരണം പറഞ്ഞ് സുരേഷ് ഗോപി

ലോക്‌സഭ തെരഞ്ഞെടുപ്പ് ജയത്തെകുറിച്ച് സുരേഷ് ഗോപി. തനിക്കെതിരായ ആരോപണങ്ങളിലും പ്രതികരണം.

By ETV Bharat Kerala Team

Published : 5 hours ago

SURESH GOPI  INFANT JESUS ANGLO INDIAN SCHOOL  SURESH GOPI AT KOLLAM  സുരേഷ് ഗോപി
Suresh Gopi (ETV Bharat)

കൊല്ലം :കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിന്നും പാവപ്പെട്ടവരുടെ പണം തട്ടിയത് ചോദ്യം ചെയ്‌തതുകൊണ്ടാണ് തനിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനായതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തന്‍റെ ജയത്തിന്‍റെ ഘടകങ്ങള്‍ എന്താണെന്ന് പരിശോധിക്കാതെ പൂരം കലക്കിയോ എന്നാണ് പലരും നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ - ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ഒന്ന് തോളിൽ സ്നേഹത്തോടെ കൈ വച്ചു. ഇപ്പോഴും കോടതിയുടെയും പൊലീസിന്‍റെയും വിളിയും കാത്ത് ഇരിക്കേണ്ടി വന്നയാളാണ് താൻ. ഇതൊരു വീഴ്‌ചയാണന്നും പക്ഷേ സമൂഹം തന്നെ ഉയർത്തിക്കൊണ്ട് വന്നെന്നും സുരേഷ് ഗോപി പറഞ്ഞു. തന്‍റെ ഭാര്യ അത്ര പ്രായമാകാത്ത സ്ത്രീ ആണ്, തനിക്ക് പെണ്മക്കളും ആൺമക്കളും ഉണ്ട്. സമൂഹത്തില്‍ തനിക്കുള്ള ഉത്തരവാദിത്തം പിച്ചിചീന്തപ്പെട്ടത് എങ്ങനെയാണ്.

സുരേഷ് ഗോപി സംസാരിക്കുന്നു (ETV Bharat)

തന്‍റെ നേര്‍ച്ച ചോദ്യം ചെയ്യാൻ ആര്‍ക്കാണ് അവകാശമുള്ളത്. മാതാവിന് ഒരു കിരീടം വച്ചപ്പോ തന്‍റെ ത്രാണിക്ക് അനുസരിച്ച് ചെയ്തെങ്കിൽ അത് പ്രാർഥനയാണ്, അവിടെയും ചവിട്ടി തേയ്ച്ചു. ഇപ്പോൾ ഒന്ന് ജയിച്ചപ്പോഴേക്കും അതിന്‍റെ ഘടകങ്ങൾ പരിശോധിക്കാതെ പൂരം കലക്കിയോ ആനയ്ക്ക് പട്ട വലിച്ചിട്ടോ എന്നാണ് നോക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിന്നും പാവപ്പെട്ടവരുടെ പണം തട്ടിയതിനെ, ചോരയൂറ്റി കുടിച്ചതിനെ ചോദ്യം ചെയ്‌തു. അതിലാണ് താൻ വിജയിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രൈമറി തലം മുതൽ സുരേഷ് ഗോപി പഠിച്ചതും 1974-ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ്. ഇൻഫൻ്റ്‌ ജീസസ് സ്‌കൂളും പൂർവ വിദ്യാർഥി സംഘടനയും ചേർന്നാണ് പെട്രോളിയം, പ്രകൃതിവാതക, ടൂറിസം ചുമതലയുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് സ്വീകരണം നൽകിയത്. സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സ്പോർട്‌സില്‍ നാഷണൽ ലെവൽ വിജയികൾക്കുള്ള മെറിറ്റ് അവാർഡുകളുടെ വിതരണവും മന്ത്രി നിർവഹിച്ചിരുന്നു.

കൊല്ലം ബിഷപ്പ് ഹൗസിലും സന്ദര്‍ശനം : കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി കൊല്ലം ബിഷപ്പ് ഹൗസ് സന്ദർശിച്ചു. കൊല്ലം രൂപതാധ്യക്ഷനും ബിഷപ്പ് റൈറ്റ് റവ. ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബിഷപ്പ് ഹൗസിനുള്ളിലെ കൊല്ലം രൂപതയിലെ മുൻ രൂപത അധ്യഷൻമാരുടെ ചിത്രങ്ങൾ നോക്കി കണ്ടു.

തുടർന്ന് അല്‍പനേരം ബിഷപ്പുമായി കൊല്ലം രൂപതയിലെ പഴയകാല ചരിത്രങ്ങൾ സുരേഷ് ഗോപി പങ്കുവച്ചു. തുടർന്ന് ബിഷപ്പ് രൂപതയുടെ ഉപഹാരം നൽകി പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം ആണ് അദ്ദേഹം മുൻ ബിഷപ്പ് സ്റ്റാൻലി റോമൻ പിതാവിനെ കാണാൻ പോയത്. അദ്ദേഹവുമായി ഫാത്തിമ മാതാ കോളജിലെ സുരേഷ് ഗോപി പഠിച്ച കാലത്തെ അനുഭവങ്ങൾ പങ്കുവച്ചു. അദ്ദേഹം സുരേഷ് ഗോപിക്ക് ഉപഹാരം നൽകി. സ്റ്റാലി റോമൻ പിതാവുമായി അല്‍പം രാഷ്ട്രീയം പറഞ്ഞതിന് ശേഷമാണ് അവിടെ നിന്നും സുരേഷ് ഗോപി മടങ്ങിയത്.

Also Read :'മോദിയുടെ കാല്‍ ഇടറിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ കാൽ തീർത്ത് കളയും': സുരേഷ് ഗോപി

ABOUT THE AUTHOR

...view details