തൃശൂർ: തൃശൂർ ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ചു. പ്രചാരണ സമയത്ത് സ്വർണക്കിരീടം സമർപ്പിച്ച് വിവാദമായ ലൂർദ് മാതാവിന് വിജയിച്ചശേഷം സ്വർണ്ണക്കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി അനുഗ്രഹം തേടി.
മാതാവിന് സ്വര്‍ണക്കൊന്ത, പാട്ടുപാടി ആരാധന; തൃശൂർ ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ സന്ദര്‍ശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി - suresh gopi visit lourde church - SURESH GOPI VISIT LOURDE CHURCH
ലൂർദ് മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്.
SURESH GOPI VISIT LOURDE CHURCH (ETV Bharat)
Published : Jun 15, 2024, 12:47 PM IST
കുവൈറ്റ് ദുരന്തത്തിന്‍റെ പാശ്ചാത്തലത്തിൽ ഇന്നലത്തെ സ്വീകരണ പരിപാടികൾ മാറ്റിവെച്ച സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരിൽ മണ്ഡലാടിസ്ഥാനത്തിൽ ബിജെപി സ്വീകരണം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി കത്തീഡ്രലിൽ എത്തി പ്രാർഥിച്ചതിലും ജപമാല സമർപ്പിച്ചതിലും സന്തോഷമുണ്ടെന്നും എല്ലാം ദൈവനിയോഗം ആണെന്നും ലൂർദ് ചർച്ച് വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിൽ പറഞ്ഞു.