എറണാകുളം :പുതുച്ചേരിയിൽ വാഹനം രജിസ്‌റ്റർ ചെയ്‌തത് വഴി നികുതി വെട്ടിച്ചെന്ന കേസിൽ സുരേഷ് ഗോപി ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.
നികുതി വെട്ടിപ്പ് കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി സുരേഷ് ഗോപി - vehicle tax evasion case
വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി അപ്പീല്‍ നല്‍കിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.
Published : Jul 11, 2024, 9:12 PM IST
നടൻ വിചാരണ നടപടികൾ നേരിടണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതി നേരത്തെ വിടുതൽ ഹർജി തള്ളിയത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വാഹനം രജിസ്‌റ്റർ ചെയ്‌ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. വാഹനം രജിസ്‌റ്റർ ചെയ്‌ത പുതുച്ചേരിയിലെ വിലാസവും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ട് ആഡംബരവാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയിൽ രജിസ്‌റ്റർ ചെയ്‌തിരുന്നത്. ഇതുവഴി 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
Also Read:പങ്കാളി ഭർത്താവല്ല, ലിവിങ് ടുഗതർ ബന്ധങ്ങളില്‍ ഗാർഹിക പീഡനത്തിന് കേസെടുക്കാനാവില്ല: ഹൈക്കോടതി