കേരളം

kerala

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം; സ്ഥാപനത്തിന് 7 ലക്ഷം രൂപ പിഴ, നടപടി ആദിവാസികളുടെ പരാതിയില്‍ - Supplied Substandard Oil

By ETV Bharat Kerala Team

Published : Sep 5, 2024, 10:34 PM IST

ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റില്‍ ഗുണനിലവാരമില്ലാത്ത എണ്ണ. 7 ലക്ഷം രൂപ പിഴയിട്ട് ജില്ല കലക്‌ടര്‍. 15 ദിവസത്തിനകം പിഴ ഒടുക്കാന്‍ നിര്‍ദേശം.

ഗുണനിലവാരമില്ലാത്ത എണ്ണ വിതരണം  എണ്ണ വിതരണ സ്ഥാപനത്തിന് പിഴ  MALAYALAM LATEST NEWS  expired coconut oil Supplied Tribal
. (ETV Bharat)

ഏഴ്‌ ലക്ഷം രൂപ പിഴ (ETV Bharat)

ഇടുക്കി:ജില്ലയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്‌ത സ്ഥാപനത്തിന് പിഴ ചുമത്തി. 'കേരശക്തി' വെളിച്ചെണ്ണ വിതരണം ചെയ്‌ത ഷിജാസ് എന്ന സ്ഥാപന ഉടമ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കണമെന്ന് ജില്ല കലക്‌ടർ ഉത്തരവിട്ടു. ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്.

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിതരണം ചെയ്‌ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിർദേശം.

Also Read:കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ചര്‍ദ്ദിച്ചു; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

ABOUT THE AUTHOR

...view details