കോട്ടയം: കൊടുംചൂടിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സൺ ഗ്ലാസുകൾ വിതരണം ചെയ്‌തു. ജില്ല പൊലീസ് അസോസിയേഷനാണ് ഉദ്യോഗസ്ഥർക്ക് കണ്ണടകൾ നൽകിയത്. കോട്ടയം ഗാന്ധി സ്ക്വയറില്‍ സൺ ഗ്ലാസുകളുടെ വിതരണം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് നിർവഹിച്ചു.
കോട്ടയത്തെ പൊലീസുകാര്‍ക്ക് കണ്‍തുറന്ന് ഡ്യൂട്ടി ചെയ്യാം; സൺ ഗ്ലാസുകൾ വിതരണം ചെയ്‌ത് പൊലീസ് അസോസിയേഷന്‍ - Sunglasses Distribution - SUNGLASSES DISTRIBUTION
കോട്ടയം ജില്ല പൊലീസ് അസോസിയേഷന്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് സൺ ഗ്ലാസുകൾ വിതരണം ചെയ്‌തു.
SUNGLASSES DISTRIBUTION (source: etv reporter)
Published : May 3, 2024, 11:01 PM IST
കോട്ടയം നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള 150 പൊലീസ് ഉദ്യോഗസ്ഥർക്കാണ് സൺ ഗ്ലാസുകൾ വിതരണം ചെയ്‌തത്. പൊള്ളുന്ന വെയിലിൽ ഇനി ബുദ്ധിമുട്ടാതെ പൊലിസുകാർക്ക് ജോലി ചെയ്യാം. കണ്ണുകളുടെ സംരക്ഷണത്തിന് ഇനി സൺ ഗ്ലാസുണ്ട്. അഡീഷണൽ എസ്‌പി വി സുഗതൻ, ഡിവൈഎസ്‌പി എംകെ മുരളി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.