കേരളം

kerala

ETV Bharat / state

നെടുങ്കണ്ടത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ജീവനൊടുക്കിയ നിലയിൽ - ആശുപത്രിയിൽ മരിച്ച നിലയില്‍

ആർഎസ്‌പി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്ന മുല്ലവേലിൽ ഷാജി ആശുപത്രിയിൽ മരിച്ച നിലയില്‍

Patient Suicided In Hospital  Suicide In Nedumkandam Idukki  ആശുപത്രിയിൽ രോഗി ജീവനൊടുക്കി  ആശുപത്രിയിൽ മരിച്ച നിലയില്‍  ആത്മഹത്യ ചെയ്‌തു
Patient Suicided In Hospital

By ETV Bharat Kerala Team

Published : Feb 20, 2024, 5:55 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് ആർഎസ്‌പി പ്രാദേശിക നേതാവിനെ ആശുപത്രിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെടുംകണ്ടം സ്വദേശി മുല്ലവേലിൽ ഷാജി (45) ആണ് മരിച്ചത്. ആർഎസ്‌പി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്നു.

വയറു വേദനയെ തുടർന്ന് പുലർച്ചെയാണ് ആശുപത്രിയിൽ എത്തിച്ചത്. ശുചിമുറിയിൽ കയറി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതിനെ തുടർന്ന് ബലമായി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

ഇരിങ്ങാലക്കുട ഗൃഹനാഥന്‍റെ ആത്മഹത്യ: കല്ലൻകുന്നിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തത് ജപ്‌തി ഭീഷണിയെ തുടർന്നാണെന്ന് കുടുംബത്തിന്‍റെ ആരോപണം. കല്ലങ്കുന്ന് സഹകരണ ബാങ്കിൽ നിന്നും വായ്‌പയെടുത്ത അശോകനാണ് ഇക്കഴിഞ്ഞ 14 നാണ്‌ ആത്മഹത്യ ചെയ്‌തത്. വായ്‌പ മുടങ്ങിയതോടെ ബാങ്ക് അധികൃതർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും കുടുംബാംഗങ്ങൾ പറഞ്ഞു.

2019 ലാണ് കല്ലങ്കുന്ന് സർവീസ് സഹകരണ ബാങ്കിൽ നിന്നും 3 ലക്ഷത്തിലധികം രൂപ അശോകൻ വായ്‌പ എടുത്തത്. വീട് പണി പൂര്‍ത്തീകരിക്കാനാണ് വായ്‌പയെടുത്തത്. കൊവിഡ് കാലമായതോടെ അശോകന് ജോലി പ്രതിസന്ധി നേരിട്ടത്തിനാൽ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്കിൽ നിന്നും ജപ്‌തി ഭീഷണിയുണ്ടായതിനെ തുടർന്നാണ്‌ ആത്മഹത്യ.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ABOUT THE AUTHOR

...view details