പൊലീസിനെ കണ്ട് ഭയന്ന് ഓടിയ വിദ്യാർഥി കിണറ്റിൽ വീണു (ETV Bharat) കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് ഓടിയ വിദ്യാർഥി കിണറ്റിൽ വീണു. കളന്‍തോട് എംഇഎസ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഫദല്‍ (20) ആണ് കിണറ്റില്‍ വീണത്. കോഴിക്കോട് കട്ടാങ്ങലിൽ ഇന്നലെ വൈകിട്ടാണ് സംഭവം.
കോളജ് വിട്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ എതിർ ദിശയിൽ പൊലീസ് ജീപ്പ് വരുന്നത് കണ്ട് ഭയന്ന് ഓടുന്നതിനിടെ ഫദൽ റോഡിനോട് ചേർന്ന സ്ഥലത്തെ കിണറിൽ വീഴുകയായിരുന്നു. ചാത്തമംഗലം പൂളക്കോട് സെന്‍റ് പീറ്റേഴ്‌സ് ജേക്കബ് സുറിയാനി ദേവാലയത്തിന്‍റെ സമീപമുള്ള നാൽപത് അടിയോളം താഴ്‌ചയുള്ള കിണറ്റിലാണ് ഫദൽ വീണത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാർഥികളാണ് ഫദൽ കിണറ്റിൽ വീണ വിവരം പരിസരവാസികളുടെ ശ്രദ്ധയിൽ പെടുത്തുന്നത്. തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. ഉടൻ തന്നെ മുക്കത്ത് നിന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തി. തുടർന്ന് റോപ്പിന്‍റെയും റെസ്ക്യു നെറ്റിന്‍റെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിൽ വീണ വിദ്യാർഥിയുടെ പരിക്ക് ഗുരുതരമല്ല.
സ്‌റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂർ സീനിയർ ഫയർ ഓഫിസർ സി മനോജ്, സേനാംഗങ്ങളായ സനീഷ് പി ചെറിയാൻ, പിടി ശ്രീജേഷ് , വൈപി ഷറഫുദ്ധീൻ, കെപി അജീഷ്, ടി പി ഫാസിൽ അലി, കെഎസ് ശരത്, വിഎം മിഥുൻ, ജോളി ഫിലിപ്പ്എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Also Read:'കേരള പൊലീസ് എന്നാ സുമ്മാവാ...!'; അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയെ ഒഡിഷയിൽ പൂട്ടി