കോഴിക്കോട്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പതിനേഴുകാരൻ മരിച്ചു. ഒളവണ്ണ സ്വദേശി കിണറ്റിങ്ങരക്കണ്ടി അമർനാഥ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുത്തിയിൽ അഭിനവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേയ്ക്ക് പോകുന്ന സ്വകാര്യ ബസും ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്കും തമ്മിൽ വെസ്റ്റ്ഹില്ലിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ബസും ബൈക്കും കൂട്ടിയിടിച്ചു: പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം - WESTHILL BUS BIKE ACCIDENT DEATH - WESTHILL BUS BIKE ACCIDENT DEATH
അപകടം കോഴിക്കോട് വെസ്‌റ്റ്ഹിൽ വെച്ച്. ഇടിയുടെ ആഘാതത്തിൽ അമർനാഥ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
Amarnath (ETV Bharat)
Published : May 28, 2024, 8:37 PM IST
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ അമർനാഥിനെ ഉടൻ തന്നെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അമർനാഥിന്‍റെ മരണം സംഭവിച്ചിരുന്നു. കോഴിക്കോട് സെന്‍റ് ജോസഫ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ച അമർനാഥ്.
Also Read: പോര്‍ഷെ കാര്‍ അപകടം: രക്തപരിശോധനയിൽ കൃത്രിമം കാണിച്ചത് അന്വേഷിക്കാന്‍ മൂന്നംഗ സമിതി