കോഴിക്കോട്: എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർഥി യോഗേശ്വർനാഥ് ആണ് മരിച്ചത്. എൻഐടിയിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിദ്യാർഥിയാണ് യോഗേശ്വര്‍നാഥ്.
കഴിഞ്ഞ വർഷം ഫെബ്രുവരി 15-ന് ആണ് പശ്ചിമ ബംഗാൾ സ്വദേശിയും രണ്ടാം വർഷ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് വിദ്യാർഥിയുമായ നിധിൻ ശർമ്മ ഇവിടെ ആത്മഹത്യ ചെയ്‌തത്. 2022 ഡിസംബർ അഞ്ചിന് തെലങ്കാന സ്വദേശിയായ യശ്വന്ത് (22) എന്ന വിദ്യാർഥിയും ആത്മഹത്യ ചെയ്‌തിരുന്നു. പാഠ്യ വിഷയവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നതായിരുന്നു കണ്ടെത്തൽ.