കേരളം

kerala

ETV Bharat / state

കോട്ടയം കളക്‌ടറുടെ ഓഫീസിനു മുൻപിൽ സമരം; സ്ഥാനാർഥി അറസ്‌റ്റിൽ - Strike InFront Of Collectors Office - STRIKE INFRONT OF COLLECTORS OFFICE

കോട്ടയം കളക്‌ടറുടെ ഓഫീസിന് മുന്നിൽ സമരം ചെയ്‌ത സ്വതന്ത്ര സ്ഥാനാർഥിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പൊലീസ് ആവശ്യപ്പെട്ടിട്ടും സമരം അവസാനിപ്പിക്കാത്തതാണ് ഇയാളെ അറസ്‌റ്റ് ചെയ്യാൻ കാരണം.

സ്ഥാനാർഥി അറസ്‌റ്റിൽ  STRIKE INFRONT OF COLLECTORS OFFICE  LOK SABHA ELECTION 2024  കോട്ടയം
കളക്‌ടറുടെ ഓഫീസിനു മുൻപിൽ സമരം, സ്ഥാനാർഥി അറസ്‌റ്റിൽ

By ETV Bharat Kerala Team

Published : Apr 22, 2024, 10:18 PM IST

കോട്ടയം:കളക്‌ടറുടെ ഓഫീസിനു മുൻപിൽ സമരം ചെയ്‌ത സ്ഥാനാർഥി അറസ്‌റ്റിൽ. കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി പൊൻകുന്നം സ്വദേശി റോബി മറ്റപ്പള്ളിയെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കോട്ടയം കളക്‌ടറുടെ ഓഫീസിന് മുന്നിൽ കിടന്ന് സമരം ചെയ്‌തതിനെ തുടർന്നാണ് അറസ്‌റ്റ്.

സ്ഥാനാർഥിയുടെ പ്രചാരണ വാഹനം പാസില്ലാതെ പര്യടനം നടത്തിയതിനാൽ പിടിച്ചെടുത്തിരുന്നു. ഇത് വിട്ട് നൽകണമെന്നാവശ്യപ്പെട്ടാണ് കളക്‌ടറുടെ ഓഫീസിന് മുന്നിൽ സമരം നടത്തിയത്. പൊലീസ് ആവശ്യപ്പെട്ടിട്ടും സമരം അവസാനിപ്പിക്കാത്തതിനെ തുടർന്ന് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതി അദ്ദേഹത്തെ റിമാൻഡു ചെയ്‌തു.

ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ വാഹനം തടഞ്ഞു, 2 സിപിഎം പ്രവർത്തകർ കസ്‌റ്റഡിയിൽ :കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയുടെ പ്രചാരണ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്‌റ്റഡിയിൽ. തൃക്കരിപ്പൂർ മണ്ഡലത്തിൽ പടന്ന കടപ്പുറത്ത് പ്രചാരണം നടത്തുന്നതിനിടെ സിപിഎം പ്രവർത്തകർ ചേർന്ന് വാഹനം തടഞ്ഞതായി പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സ്ഥാനാർഥി പര്യടനം നടത്തുന്നതിനിടെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും, അശ്ലീല ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അശ്വിനി ചന്തേര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതികളായ രണ്ട് പേർക്കെതിരെ കേസെടുത്ത്, കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നെന്ന് ചന്തേര പൊലീസ് അറിയിച്ചു.

Also Read: 'മോദി നടത്തിയത് പരസ്യമായ കലാപാഹ്വാനം'; തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കെ സി വേണുഗോപാൽ

ABOUT THE AUTHOR

...view details