എറണാകുളം: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ നാലാം ദിനം ആദ്യ സ്വർണ്ണം കോഴിക്കോടിന്. ആൺകുട്ടികളുടെ ജൂനിയർ വിഭാഗം 5000 മീറ്റർ നടത്തത്തിൽ കോഴിക്കോട് കുളത്തുവയൽ സെന്‍റ് ജോർജ്‌സ് എച്ച്എസ്‌എസിലെ ആദിത്ത് വി അനിലാണ് സ്വർണം നേടിയത്. പെൺകുട്ടികളുടെ ജൂനിയർ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം ആലത്തിയൂർ കെ എച് എം എച്ച് എസ് എസിലെ പി നിരഞ്ജനയ്ക്കാണ് സുവർണ നേട്ടം.
മേളയുടെ നാലാം ദിനമായ ഇന്ന് അത്‌ലറ്റിക്‌സിലെ 15 ഇനങ്ങളുടെ ഫൈനല്‍ നടക്കും. ആകെയുള്ള 98 അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ 17 എണ്ണം പൂര്‍ത്തിയായപ്പോള്‍ 38 പോയിന്‍റുമായി മലപ്പുറമാണ് മുന്നില്‍. പാലക്കാട്, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളാണ് യഥാക്രമം അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗെയിംസിൽ 419 ഇനങ്ങളും അക്വാട്ടിക്‌സില്‍ 85 മത്സരങ്ങളും പൂ൪ത്തിയായി. ഓവറോള്‍ പോയിന്‍റ് പട്ടികയില്‍ തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. കണ്ണൂരും തൃശ്ശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
അതേസമയം, പോള്‍വാട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന ശിവദേവ് രാജീവായിരുന്നു മേളയുടെ മൂന്നാം ദിനം താരമായത്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശിവദേവ് പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള 4.61 മീറ്ററിന്‍റെ റെക്കോഡാണ് 4.80 മീറ്റര്‍ ചാടി മറികടന്നത്. അഞ്ച് മീറ്ററായി മെച്ചപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ശിവദേവ് രാജീവ് (ETV Bharat) 2022ല്‍ ജൂനിയര്‍ വിഭാഗത്തിലും ശിവദേവ് റെക്കോഡ് നേടിയിരുന്നു. കോലഞ്ചേരി വലമ്പൂര് കുപ്രത്തില്‍ രാജീവിന്‍റെയും ബീനയുടെയും മകനാണ്. മാര്‍ ബേസില്‍ സ്‌കൂളിലെ തന്നെ ഇ കെ മാധവ് ആണ് ഈ വിഭാഗത്തില്‍ രണ്ടാമതെത്തിയത്. ഇരുവരും പ്ലസ് ടൂ കൊമേഴ്‌സ് വിദ്യാര്‍ഥികളാണ്. 4.40 മീറ്ററാണ് മാധവ് ചാടിയത്. മധു സിആര്‍ ആണ് ഇരുവരെയും പരിശീലിപ്പിക്കുന്നത്.
Also Read :കായിക മേളയിലെ ഇൻക്ലുസീവ് ഫുട്ബോളിന് പ്രത്യേകതകളേറെ; പരിശീലകന്‍ പറയുന്നതിങ്ങനെ