കേരളം

kerala

ETV Bharat / state

വടംവലിക്കുന്ന വൈദികന്‍; മത്സരവേദികളിൽ ആവേശമായി മാവടിയുടെ സ്വന്തം സിജോ അച്ഛന്‍റെ ടീം

ഓണ പരിപാടികൾക്കൊപ്പം വടംവലി മത്സരം നടത്തിയപ്പോൾ നാടിന്‍റെ സ്വന്തം ടീമെന്ന ആശയത്തിലേക്ക് സിജോ അച്ഛൻ എത്തുകയായിരുന്നു.

PRIEST TUG OF WAR TEAM MAVADI  SIJO ACHAN TUG OF WAR TEAM  ST THOMAS CHURCH MAVADI  SPORT TRAINING FATHER JOSEPH MAVADI
FATHER JOSEPH CHUNAYAMAKKAL TUG OF WAR TEAM (ETV Bharat)

By ETV Bharat Kerala Team

Published : Dec 3, 2024, 5:14 PM IST

ഇടുക്കി:സ്വന്തമായി ഒരു വടംവലി ടീം ഉണ്ടാക്കി അംഗങ്ങൾക്ക് ചിട്ടയായ പരിശീലനം നൽകി കേരളത്തിലുടനീളം മത്സരിക്കുന്ന ഒരു വൈദികനുണ്ട് ഇടുക്കിയിൽ. നെടുംകണ്ടം മാവടി സെന്‍റ് തോമസ് ഇടവക വികാരി ഫാദർ ജോസഫ് ചുനയംമാക്കൽ എന്ന സിജോ അച്ചൻ. കഴിഞ്ഞ വർഷത്തെ ഓണകാലത്താണ് മാവടിയുടെ സ്വന്തം ടീമായ സിജോ അച്ഛന്‍റെ സെന്‍റ് തോമസ് വടംവലി ടീം രൂപം കൊള്ളുന്നത്.

ST THOMAS CHURCH PRIEST FATHER JOSEPH TUG OF WAR TEAM (ETV Bharat)

ഓണ പരിപാടികൾക്കൊപ്പം വടംവലി മത്സരം നടത്തിയപ്പോൾ നാടിന്‍റെ സ്വന്തം ടീമെന്ന ആശയത്തിലേക്ക് സിജോ അച്ഛൻ എത്തുകയായിരുന്നു. ടീം രൂപപ്പെടുത്തി ചിട്ടയായ പരിശീലനം നൽകി. 15 ഓളം അംഗങ്ങളാണ് വടംവലി ടീമിലുള്ളത്. വടംവലിക്കാർക്ക് പ്രചോദനമായി സിജോ അച്ചനും കളത്തിൽ ഇറങ്ങി. കേരളത്തിൽ വിവിധ മേഖലകളിൽ നടന്ന വടംവലി മത്സരങ്ങളിൽ ഇതിനോടകം സെന്‍റ് തോമസ് ടീം പങ്കെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌തിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കായിക രംഗത്ത് നിന്ന് പിന്നോട്ട് പോകുന്ന യുവതലമുറയെ ആകർഷിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ചൻ കളത്തിൽ ഇറങ്ങുന്നത്. വടംവലിക്ക് മാത്രം അല്ല, വോളിബോൾ, ബാഡ്‌മിന്‍റണ്‍ തുടങ്ങി വിവിധ കായിക വിനോദങ്ങൾക്ക് ഇടവകയുടെ നേതൃത്വത്തിൽ പരിശീലനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്. വിവിധ ഇനങ്ങളിൽ മത്സരങ്ങളും നടത്താറുണ്ട്.
Also Read:90 വയസിനുള്ളിൽ 19 പേറ്റന്‍റുകള്‍; ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് നേട്ടങ്ങളുടെ കൊയ്‌ത്ത് തുടർന്ന് വാറുണ്ണി

ABOUT THE AUTHOR

...view details