കേരളം

kerala

ETV Bharat / state

ഒരേസമയം രണ്ട് കൈകൊണ്ടും എഴുതും; വിസ്‌മയമായി നെടുങ്കണ്ടത്തെ എട്ടാം ക്ലാസുകാരി - WRITING WITH BOTH HANDS

മലയാളവും ഇംഗ്ലീഷും ഹിന്ദിയും രണ്ടു കൈകളും ഉപയോഗിച്ച് ഒരേ സമയം എഴുതുന്ന കൊച്ചുമിടുക്കിയുടെ വിശേഷങ്ങൾ

SREELEKSHMI FROM IDUKKI  ഇരുകൈകള്‍ കൊണ്ടും ഒരേസമയം എഴുതും  LATEST NEWS MALAYALAM  IDUKKI NEWS
Sreelekshmi (ETV Bharat)

By ETV Bharat Kerala Team

Published : Oct 16, 2024, 9:52 PM IST

ഇടുക്കി:മനോഹരമായ കൈയ്യക്ഷരം ഏവരുടേയും സ്വപ്‌നമാണ്. എന്നാൽ ഇരുകൈകള്‍ കൊണ്ടും ഒരേസമയം മനോഹരമായി എഴുതാന്‍ സാധിയ്ക്കുമെങ്കിലോ. അതിവേഗതയില്‍ ഇരുകൈകള്‍കൊണ്ടും എഴുതുന്ന ഒരു കൊച്ചു മിടുക്കിയുടെ വിശേഷങ്ങളാണ് ഇനി. ഇത് ഇടുക്കി നെടുങ്കണ്ടം തേര്‍ഡ് ക്യാമ്പ് സ്വദേശിയായ ശ്രീലക്ഷ്‌മി സന്തോഷ്.

കല്ലാര്‍ ഗവ ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി. ശ്രീലക്ഷ്‌മി അക്ഷരം പഠിച്ച് തുടങ്ങിയ കാലം മുതല്‍, ഇരുകൈകള്‍കൊണ്ടും എഴുതും. വലത് കൈ ഉപയോഗിച്ച് വലത്തോട്ട് എഴുതുമ്പോള്‍ ഇടത് കൈ ഉപയോഗിച്ച് ഇടത്തോട്ടാണ് എഴുത്ത്. ഇടത് കൈ ഉപയോഗിച്ച് എഴുതുന്ന അക്ഷരങ്ങള്‍ നേരെ വായിക്കാന്‍ സാധിയ്ക്കില്ല.

ഒരേസമയം ഇരുകൈകൾകൊണ്ടും എഴുതുന്ന ഇടുക്കി സ്വദേശിയായ ശ്രീലക്ഷ്‌മി (ETV Bharat)

കണ്ണാടിയില്‍ പ്രതിബിംബമായാണ് ഈ എഴുത്ത് വായിക്കാനാവുക. മലയാളവും ഇംഗ്ലീഷും ഹിന്ദിയും, ഇരു കൈകള്‍ ഉപയോഗിച്ച് ഒരേ സമയം എഴുതാന്‍ ശ്രീലക്ഷ്‌മിയ്ക്കാവും. സാധാരണ എഴുതുന്ന അതേ വേഗത തന്നെ രണ്ട് കൈകള്‍ ഉപയോഗിക്കുമ്പോഴും ഉണ്ട്. ചിത്ര രചനയിലും തത്പരയായ ഈ മിടുക്കി, ഒരേസമയം ഇരു കൈകളും ഉപയോഗിച്ച് ചിത്രം വരയ്ക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍.

Also Read:'അലർട്ട്' തരും സ്‌മാർട്ട്‌ വാച്ച്: അലർജി രോഗികൾക്കായി മുന്നറിയിപ്പ് ആപ്പ്; പുത്തൻ ആശയവുമായി ആയിഷ

ABOUT THE AUTHOR

...view details