കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം വഴി പ്രത്യേക ട്രെയിന്‍ സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വേ. തെലങ്കാനയിലെ കച്ചിഗുഡയില്‍ നിന്ന് ആദ്യ പ്രത്യേക ട്രെയിന്‍ ഇന്ന് രാത്രി ഏഴ് മണിയോടെ കോട്ടയത്ത് എത്തും. ബെംഗളുരു ബൈപ്പനഹള്ളിയില്‍ നിന്നും തിരുവനന്തപുരം നോര്‍ത്തിലേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രത്യേക ട്രെയിനുകളും അവയുടെ സമയക്രമവും
(ട്രെയിൻ നമ്പർ, തീയതി, പുറപ്പെടുന്ന സമയം, എത്തിച്ചേരുന്ന സമയം)
07131 കാച്ചിഗുഡ - കോട്ടയം, നവംബർ 17, 24, ഉച്ചയ്ക്ക് 12.30 (ഞായർ), വൈകിട്ട് 6.30 (തിങ്കൾ)
07123 കോട്ടയം - കാച്ചിഗുഡ, നവംബർ 18, 25, രാത്രി 10.50 (തിങ്കൾ), പുലർച്ചെ 1 (ബുധൻ)
07133 കാച്ചിഗുഡ - കോട്ടയം, നവംബർ 21, 28, വൈകിട്ട് 3.40 (വ്യാഴം), വൈകിട്ട് 6.50 (വെള്ളി)
07134 കോട്ടയം - കാച്ചിഗുഡ, നവംബർ 15, 22, 29, രാത്രി 10.30 (വെള്ളി), രാത്രി 11.40 (ശനി)
07135 ഹൈദരാബാദ് - കോട്ടയം, നവംബർ 19, 26, ഉച്ചയ്ക്ക് 12 (ചൊവ്വ), വൈകിട്ട് 4.10 (ബുധൻ)
07136 കോട്ടയം - ഹൈദരാബാദ്, നവംബർ 20, 27, വൈകിട്ട് 6.10 (ബുധൻ), രാത്രി 11.45 (വ്യാഴം)
07137 ഹൈദരാബാദ് - കോട്ടയം, നവംബർ 15, 22, 29, ഉച്ചയ്ക്ക് 12.05 (വെള്ളി),വൈകിട്ട് 6.45 (ശനി)
07138 കോട്ടയം - സെക്കന്തരാബാദ്, നവംബർ 16, 23, 30, രാത്രി 9.45 (ശനി), പുലര്‍ച്ചെ 12.50 (തിങ്കൾ)
07139 നന്ദേഡ് - കൊല്ലം, നവംബർ 16, രാവിലെ 8.20 (ശനി), രാത്രി 10.30 (ഞായർ)
07140 കൊല്ലം - സെക്കന്തരാബാദ്, നവംബർ 18, പുലർച്ചെ 2.30 (തിങ്കൾ), ഉച്ചയ്ക്ക് 12 (ചൊവ്വ)
07141 മൗലാ അലി (ഹൈദരാബാദ്) - കൊല്ലം, നവംബർ 23, 30, ഉച്ചക്ക് ശേഷം 2.45 (ശനി), രാത്രി 10.30 (ഞായർ)
07142 കൊല്ലം - മൗല അലി, നവംബർ 25, ഡിസംബർ 2, പുലർച്ചെ 2.30 (തിങ്കൾ), ഉച്ചയ്ക്ക് 1 (ചൊവ്വ)
06083 തിരുവനന്തപുരം നോർത്ത് - SMVT ബെംഗളൂരു - 2025 ജനുവരി 28 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.05 ന് ആരംഭിക്കുന്നു. എത്തിച്ചേരുന്ന സമയം അടുത്ത ദിവസം രാവിലെ 10.55 ആണ്.
06084 SMVT ബെംഗളൂരു - തിരുവനന്തപുരം നോർത്ത് - ജനുവരി 29 വരെ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45 ന് ആരംഭിക്കുന്നു. ട്രെയിൻ അടുത്ത ദിവസം രാവിലെ 6.45 ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും.
Also Read:ശബരിമല വ്രതമെടുക്കേണ്ടത് എങ്ങനെ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക || ശരണപാത പരമ്പര, ഭാഗം-2