തൃശൂർ :മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർ പാർട്‌സ് ഗോഡൗണിൽ തീപിടിത്തം. ഇന്നലെ (ജൂലൈ 9) രാത്രി ഏട്ട് മണിയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ‘ഓട്ടോനിറ്റി’ എന്ന സ്ഥാപനത്തിലാണ് അഗ്നിബാധ ഉണ്ടായത്. തീപിടിത്തത്തിൽ ഒരു വെൽഡിങ് തൊഴിലാളി മരിച്ചു. നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്.
തൃശൂരിൽ സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണിന് തീപിടിച്ചു; തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം - Spare Parts Godown Caught Fire - SPARE PARTS GODOWN CAUGHT FIRE
മുളങ്കുന്നത്തുകാവിൽ സ്പെയർ പാര്‍ട്‌സ് ഗോഡൗണിൽ തീപിടിത്തം. അപകടത്തിൽ വെൽഡിങ് തൊഴിലാളി മരിച്ചു.

Two Wheeler Spare Parts Godown Caught Fire (ETV Bharat)
Published : Jul 10, 2024, 6:55 AM IST
ടൂവീലർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം (ETV Bharat)
വലിയ സാമ്പത്തിക നഷ്‌ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻ തോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. വടക്കാഞ്ചേരിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാൻ ഉള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒഴിഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാൽ വൻ അപകടം ഒഴിവായി. സ്ഥാപനം പൂർണമായി കത്തി നശിച്ചു.
Also Read:ശിവകാശിയിലെ പടക്ക നിർമാണ ഫാക്‌ടറിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു