എറണാകുളം: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. 'നിർഭയ'മെന്ന തന്‍റെ ആത്മകഥയിൽ സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിനാണ് കോടതി നടപടി.
മുൻ ഡിവൈഎസ്‌പിയും സൂര്യനെല്ലി കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ കെ ജോഷ്വ നൽകിയ ഹർജിയlലാണ് കോടതി ഉത്തരവ്. ഇരയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയ നടപടി കുറ്റം തന്നെയാണ്. അതിനാൽ ഹർജിക്കാരന്‍റെ പരാതി പരിഗണിച്ച് നടപടിയുമായി മുന്നോട്ടു പോകാൻ മണ്ണന്തല എസ് എച്ച് ഒയ്ക്കാണ് കോടതി നിർദേശം നിർദേശം നൽകിയത്.
എഫ്ഐആർ രജിസ്‌റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദേശങ്ങൾ അടങ്ങിയ ലളിത കുമാരി കേസ് അടിസ്ഥാനപ്പെടുത്തിയാണ് നടപടി സ്വീകരിക്കേണ്ടത്. ഇരയുടെ പേര് പ്രത്യക്ഷത്തിൽ പറയുന്നില്ലെങ്കിലും മാതാപിതാക്കളുടെ പേരും മറ്റ് വിവരവും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ പുസ്‌തകത്തിലുണ്ടെന്നും കോടതി പറഞ്ഞു. തുടർ നടപടി വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഹർജിക്കാരന് നൽകിയ മറുപടി രേഖ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
Also Read:ഐഎസ്ആർഒ കേസ്; സിബി മാത്യൂസിനെ അടുത്ത വ്യാഴാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ്