കേരളം

kerala

ETV Bharat / state

ലഹരിക്കടിമയായിരുന്ന മകൻ അച്ഛനെ കുത്തിക്കൊന്നു; സംഭവം കുമാരനല്ലൂരിൽ - SON STABBED FATHER TO DEATH

മകന്‍റെ കുത്തേറ്റ് അച്ഛന്‍ മരിച്ചു. പ്രതി അശോകന്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവം കുമാരനല്ലൂരില്‍.

മകൻ അച്ഛനെ കുത്തിക്കൊന്നു  കോട്ടയത്ത് മകൻ അച്ഛനെ കൊന്നു  SON KILLED FATHER IN KOTTAYAM  MALAYALAM LATEST NEWS
Accused Ashokan (ETV Bharat)

By ETV Bharat Kerala Team

Published : Oct 8, 2024, 10:02 PM IST

കോട്ടയം: കുമാരനല്ലൂരില്‍ മകന്‍റെ കുത്തേറ്റ് അച്ഛന്‍ മരിച്ചു. ഇടയാടി താഴത്ത് വരിക്കതിൽ രാജുവാണ് (70) മരിച്ചത്. പ്രതിയായ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്‌ടർ ടി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് (ഒക്‌ടോബര്‍ 08) രാവിലെ 11.45 നായിരുന്നു കേസിനാസ്‌പദമായ സംഭവം. അശോകൻ ലഹരിയ്ക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവ സമയത്ത് രണ്ടു പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Also Read:കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details