കേരളം

kerala

ETV Bharat / state

സൈനികന്‍ വിഷ്‌ണു തിരോധാന കേസ്; അന്വേഷണത്തിന് കേരള പൊലീസ് പൂനെയിലേക്ക് - SOLDIER VISHNU MISSING CASE

സൈനികൻ വിഷ്‌ണുവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം പൂനെയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. ഇതിനായി ഒരു സംഘം പൂനെയിലേക്ക് പോകും. ഡിസംബര്‍ 18നാണ് നാട്ടിലേക്ക് തിരിച്ച വിഷ്‌ണുവിനെ കാണാതായത്.

SOLDIER MISSING CASE  Vishnu Missing Case  വിഷ്‌ണു തിരോധാന കേസ്  സൈനികന്‍ വിഷ്‌ണുവിനെ കാണാതായി
Vishnu (ETV Bharat)

By ETV Bharat Kerala Team

Published : Dec 23, 2024, 11:31 AM IST

കോഴിക്കോട്: കാണാതായ മലയാളി സൈനികൻ വിഷ്‌ണുവിനെ തേടി കേരള പൊലീസ് സംഘം പൂനെയിലേക്ക്. അവിടെ ജോലി ചെയ്‌തുവരികയായിരുന്ന വിഷ്‌ണുവിനെ കഴിഞ്ഞ ബുധനാഴ്‌ച (ഡിസംബര്‍ 18) മുതലാണ് കാണാതായത്. സൈബര്‍ വിദഗ്‌ധന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അന്വേഷണത്തിനായി പൂനെയിലേക്ക് പോകുന്നത്.

എലത്തൂര്‍ എസ്‌ഐക്കാണ് നാലംഗ അന്വേഷണ സംഘത്തിന്‍റെ ചുമതല. മഹാരാഷ്ട്ര പൊലീസുമായി ഇവര്‍ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്‌ണുവിന്‍റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

വിഷ്‌ണുവിന്‍റെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പൂനെയിലേക്ക് തിരിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്‍റെ മകനായ വിഷ്‌ണുവിനെ കഴിഞ്ഞ ബുധനാഴ്‌ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.

അവധിയായതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്‌ച വിഷ്‌ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്‌ച പകല്‍ 2.15നാണ് വിഷ്‌ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്. എന്നാല്‍ രാത്രി വൈകിയും കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

എടിഎം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ പൂനെയിലും അന്വേഷണം പുരോഗമിക്കുകയാണ്. സൈനികനെ നാട്ടിലേക്കുള്ള യാത്രയിലാണ് കാണാതായത് എന്നാണ് സംശയിക്കുന്നത്.

Also Read:രണ്ട് വർഷമായി കാണാതായ കുട്ടിയെ ജന്മദിനത്തില്‍ കണ്ടെത്തി; സന്തോഷത്തില്‍ മാതാപിതാക്കള്‍, വൈകാരിക നിമിഷം

ABOUT THE AUTHOR

...view details