തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ തിരുത്തല്‍ നടപടികളുടെ ഭാഗമായി മുടങ്ങിക്കിടന്ന സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണത്തിനൊരുങ്ങി സര്‍ക്കാര്‍. സാമൂഹ്യ സുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ വിതരണം വ്യാഴാഴ്‌ച (ജൂണ്‍ 27) തുടങ്ങുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. ജൂണ്‍ മാസത്തെ ഗഡുവാണ് നാളെ വിതരണം ചെയ്യുക.
1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പതിവ് പോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും.