ആലപ്പുഴ: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിപിവി അന്‍വര്‍ എംഎല്‍എ. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിൽ എത്തിയാണ് സന്ദർശനം നടത്തിയത്. സൗഹൃദ സന്ദര്‍ശനമാണെന്ന് പിവി അന്‍വര്‍ പറഞ്ഞു.
അൻവറിന്റെ സന്ദർശനത്തിൽ 'രാഷ്ട്രീയം വേറെ, സൗഹൃദം വേറെ' എന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. പിണറായിക്കെതിരായി അൻവർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അന്‍വര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ’ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകും. ഞങ്ങളെ തമ്മില്‍ തല്ലിക്കാനോ, രാഷ്ട്രീയ മുതലെടുപ്പ് നടത്താനോ ഉദ്ദേശമുണ്ടോയെന്നും' വെള്ളാപ്പള്ളി ചോദിച്ചു.