തിരുവനന്തപുരം :സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പിനെ കണ്ടു. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എഞ്ചിനിയറുടെ ഓഫിസിലാണ് പാമ്പിനെ കണ്ടതെന്ന് ജീവനക്കാർ പറഞ്ഞു. ഇന്ന് (ഡിസംബർ 24) രാവിലെ 10.15 നാണ് പാമ്പിനെ കണ്ടത്.
പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചു കൊന്നു. പൈതൃക സംരക്ഷണ കെട്ടിടമായ പഴയനിയമസഭാ മന്ദിരത്തിലാണ് ഓഫിസ് സ്ഥിതി ചെയ്യുന്നത്.