തിരുവനന്തപുരം :കെഎസ്ആർടിസിയിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരമുള്ള 'സ്മാര്‍ട്ട് സാറ്റര്‍ഡേ' പദ്ധതിക്ക് തുടക്കമായി. എല്ലാ ശനിയാഴ്ച പ്രവർത്തി ദിവസങ്ങളിലും ഓഫീസ്, ഫയലുകൾ, ഉപകരണങ്ങൾ, കെട്ടിട പരിസരം എന്നിവ വൃത്തിയാക്കി അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുക, അനാവശ്യമായി ലൈറ്റ് ഫാൻ തുടങ്ങിയവ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യ ശനിയാഴ്‌ച ജീവനക്കാരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണവും പ്രവർത്തനവുമാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു (KSRTC's Smart Saturday).
സ്മാർട്ട് സാറ്റർഡേ - ജീവനക്കാർ പാലിക്കേണ്ടവ :ഫയലുകൾ / രജിസ്റ്ററുകൾ എന്നിവ വർഷാടിസ്ഥാനത്തിൽ റാക്ക് / അലമാരകളിൽ കൃത്യമായി അടുക്കി സൂക്ഷിക്കുക. കാലഹരണപ്പെട്ട ഫയലുകൾ / രജിസ്റ്ററുകൾ എന്നിവ ഡിസ്‌പോസല്‍ ചെയ്യുന്നതിനായി ഫയൽ നമ്പർ സഹിതം വ്യക്തമായി രേഖപ്പെടുത്തി പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കുക. ഉപയോഗ ശൂന്യമായ ഓഫീസ് ഉപകരണങ്ങൾ നീക്കം ചെയ്യുക(KSRTC Salary Crisis).